Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി

06 Oct 2024 13:21 IST

- WILSON MECHERY

Share News :

മാള: അപകടം പതിയിരിക്കുന്ന പൊതുമരാമത്ത് റോഡരികിലെ കാനകൾക്കു മുകളിൽ കോൺഗ്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച്  അപകടരരിതമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി . പൊതു പ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്താണ് പരാതി നൽകിയത്.കൊടകര കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ മാളക്കുളത്തിന് സമിപമാണ് റോഡിന് ഇരുവശവും അപകടത്തിന് വഴിയൊരുക്കുന്ന കാനകകൾ തുറന്നു കിടക്കുന്നത്. റോഡിന് വീതികുറഞ്ഞ വളവനോടു കൂടിയ ഈ ഭാഗത്ത് നിരവധി വാഹനങ്ങൾ അപടകത്തിൽപ്പെടുന്നത് പതിവാണ്. രണ്ട് വാഹനങ്ങൾ ഇരു ദിശയിൽ വരുമ്പോൾ റോഡിനു വീതി കുറവായതിനാൽ കാൽ നടയാത്രക്കാർ ഈ കാനയിൽ വിഴുന്നതായി പരാതിയുണ്ട്. രാത്രികാലങ്ങളിൽ റോഡിൻ്റെ വിതി കുറവും ടാറിംങിനോട് ചേർന്ന് നിൽക്കുന്ന കാനയും കൂടുതൽ അപകടത്തിന് വഴിയൊരുക്കുന്നു. 

അടിയന്തിരമായി കാൽനട യാത്രക്കാർക്ക് ഉപകരിക്കരീതിൽ കാനയ്ക്ക് മുകളിൽ കോൺഗ്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് റോഡിൻ്റെ ഈ ഭാഗം അപകടരരിതമാക്കണമെന്നും നിരവധി പ്രാവശ്യം പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകുന്നതെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

Follow us on :

More in Related News