Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 19:28 IST
Share News :
ചാലക്കുടി:
ചാലക്കുടിയുടെ അഭിമാനമായ അതുല്യ കലാകാരൻ കലാഭവൻ മണിയുടെ 9-ാം ചരമവാർഷിക ദിനമായ മാർച്ച് 6 ന് കലാഭവൻ മണി അനുസ്മരണം ചിരസ്മരണ പരിപാടി സംഘടിപ്പിക്കും. ചാലക്കുടി നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും, കലാഭവൻ മണി സ്മാരക ട്രസ്റ്റും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 8 മണിക്ക് കലാഭവൻ മണിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും. അനുസ്മരണത്തിൻ്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാതലത്തിൽ സംഘടിപ്പിച്ചു വരുന്ന മണിനാദം, നാടൻ പാട്ട് മത്സരങ്ങളുടെ ഫൈനൽ മത്സരം
രാവിലെ 10 മണി മുതൽ ചാലക്കുടി SNG ഹാളിൽ വച്ച് നടക്കും.
ജില്ലാതല മത്സരത്തിൽ വിജയികളായ 14 ജില്ലാ ടീമുകളാണ് ഇവിടെ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുക.
വൈകിട്ട് 5 മണിക്ക് കലാഭവൻ മണി സ്മാരക പാർക്കിലാണ് അനുസ്മരണ സമ്മേളനവും സമ്മാനവിതരണവും അവാർഡ് ദാനവും നടക്കുക. കലാഭവൻ മണിയുടെ സ്മരണക്കായ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങളുടെ വിതരണവും ചടങ്ങിൽ വച്ച് നടത്തും..
മിമിക്രി രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുപ്പ് കലാഭവൻ നാരായണൻ കുട്ടിക്കും നവാഗത പ്രതിഭക്ക് ബേസിൽ ബെന്നിക്കുമാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക.
സിനിമ - സാംസ്കാരിക - സാമൂഹിക- രംഗങ്ങളിലെ പ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.
ബെന്നി ബെഹനാൻ M P
ഉദഘാടനം ചെയ്യും.
സനീഷ് കുമാർ ജോസഫ് MLA അധ്യക്ഷത വഹിക്കും.പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസ്സി മുഖ്യാഥിതിയായി പങ്കെടുക്കും.
പത്മശ്രീ ഐ.എം.വിജയൻ,
കലാമണ്ഡലം അസി.പ്രൊഫസർ ഡോ. RLV രാമകൃഷണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. സമ്മേളനാനന്തരം
സിനിമാ പിന്നണി ഗാന രംഗത്തെ
പ്രശസ്ത ഗായകർ അണിനിരക്കുന്ന മെഗാ കലാസന്ധ്യ മണിചിത്രഗീതം ഒരുക്കിയിട്ടുണ്ട്.
കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട്
ചാലക്കുടിയിലെ
മുഴുവൻ കലാകാരൻമാരുടേയും നേതൃത്വത്തിൽ ഗാനാർച്ചന നടത്തും.
നഗരസഭാ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി,
കൺവീനറും
സംവിധായകനുമായ സുന്ദർദാസ് ,
യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ സബിത,കോ-ഓർഡിനേറ്റർ
കെ.എ. ഉണ്ണികൃഷണൻ ,കലാഭവൻ ട്രസ്റ്റ് കൺവിനർ U.S .അജയകുമാർ,
മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,
എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.