Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പോലീസുകാരന് സസ്‌പെൻഷൻ

20 May 2026 15:32 IST

Jithu Vijay

Share News :

മലപ്പുറം : ലഹരിക്കടത്ത് സംഘമായി അടുത്ത ബന്ധം പുലർത്തിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. മലപ്പുറം എസ്‌പിയുടേതാണ് നടപടി. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരില്‍ പിടിയിലായ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.


സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെയും കൊണ്ടോട്ടി എഎസ്‌പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് മലപ്പുറം എസ്‌പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ കരിപ്പൂർ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Follow us on :

More in Related News