Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഴച്ചാലിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് ക്ലൈമറ്റ് മാർച്ച്.

16 Nov 2024 19:50 IST

WILSON MECHERY

Share News :

വാഴച്ചാൽ:

കാലാവസ്ഥപ്രതിസന്ധിയുടെ അതിരൂക്ഷമായ പ്രശ്നങ്ങളുയർത്തി ക്ലൈമറ്റ് മാർച്ച് 2024 വാഴച്ചാലിൽ സംഘടിപ്പിച്ചു. പീപ്പിൾസ് ക്ലൈമറ്റ് ആക്ഷൻ കേരളം, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ക്ലൈമറ്റ് മാർച്ച് സംഘടിപ്പിച്ചത്. പുഴകൾക്ക് വേണ്ടിയും പരിസ്ഥിതിക്ക് വേണ്ടിയും ജീവിതം മുഴുവൻ പ്രവർത്തിച്ച അകാലത്തിൽ നമ്മെ വിട്ടുപോയ ഡോ. ലതയുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഡോ. ലതയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ക്ലൈമറ്റ് മാർച്ച് സംഘടിപ്പിച്ചത്. നവംബർ 16ന് രാവിലെ 10 മണിയോടെ വിവിധ കലാലയങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പരിസ്ഥിതി പ്രവർത്തകർ കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, ശാസ്ത്രജ്ഞൻമാർ, ഗവേഷകർ, കാലാവസ്ഥ വിദഗ്ധർ, പൊതു ജനങ്ങൾ എന്നിവർ വാഴച്ചാലിൽ എത്തിച്ചേരുകയും ലത അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. 

ക്ലൈമറ്റ് മാർച്ച് 2024 ജനറൽ കൺവീനർ എസ്പി രവി ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം ദേശീയ കൺവീനറുമായ സി ആർ നീലകണ്ഠൻ ചടങ്ങിൽ അധ്യക്ഷനായി. കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ തന്നെ ബോധവൽക്കരണ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പീപ്പിൾസ് ക്ലൈമറ്റ് ആക്ഷനെ പ്രതിനിധീകരിച്ചുകൊണ്ട് എസ് പി രവിയും സി ആർ നീലകണ്ഠൻ എന്നിവർ പറഞ്ഞു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഡോ. ലത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. എസ് അഭിലാഷ് ഡോക്ടർ ലത മെമ്മോറിയാൽ ലക്ച്ചർ നടത്തി. വാഴച്ചാൽ ഊര് മൂപ്പത്തി ഗീത വാഴച്ചാൽ ഡോ. ലതയുടെ ഓർമ്മകൾ പങ്കു വച്ചു. നാഷണൽ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആന്റോ ഏലിയാസ് തീരദേശത്ത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അതുമൂലം മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ചും വിശദമായിത്തന്നെ സംസാരിച്ചു. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംസ്ഥാന കൺവീനർ കുസുമം ജോസഫ് ക്ലൈമറ്റ് മാർച്ചിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിവി രാജശ്രീ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 

തുടർന്ന് വാഴച്ചാലിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് ക്ലൈമറ്റ് മാർച്ച് സംഘടിപ്പിച്ചു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, വാഴച്ചാൽ ഊരു മൂപ്പത്തി ഗീത വാഴച്ചാൽ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തൃശ്ശൂർ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വേഴാമ്പലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ക്ലൈമറ്റ് മാർച്ചിന് മാറ്റ് കൂട്ടി. പരിസ്ഥിതി ഗാനങ്ങളും മുദ്രാവാക്യങ്ങളുമായി സ്കൂൾ കോളേജ് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും മാർച്ച് സജീവമാക്കി. ക്ലൈമറ്റ് മാർച്ച് പ്രോഗ്രാം കോഡിനേറ്റർ ശരത് ചേലൂർ, പ്രവർത്തകസമിതി അംഗങ്ങളായ വിനിത ചോലയാർ, റൂബിൻ ലാൽ, പ്രശാന്ത് അതിരപ്പിള്ളി, എം മോഹൻദാസ്, അഡ്വ്. ജെന്നിഫർ, അഡ്വ. ബിജു എസ് ചിറയത്ത്, യു എസ് അജയകുമാർ, രവി വർമ്മ, എൽ സി അന്നനാട്, സുരേഷ് മുട്ടത്തി, എസ് എം വിജയകുമാർ എന്നിവർ ലത അനുസ്മരണ സമ്മേളനത്തിനും ക്ലൈമറ്റ് മാർച്ചിനും നേതൃത്വം നൽകി.



Follow us on :

More in Related News