Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂ ളിന്റെയും,പൈതൃകം ഗുരുവായൂരിൻ്റെയും,ശ്രീഗുരുയോഗ വിദ്യാലയത്തിൻ്റെയും ആഭിമുഖ്യത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനം അതിവിപുലമായി ആഘോഷിച്ചു

21 Jun 2024 22:56 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂ ളിന്റെയും,പൈതൃകം ഗുരുവായൂരിൻ്റെയും,ശ്രീഗുരുയോഗ വിദ്യാലയത്തിൻ്റെയും ആഭിമുഖ്യത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനം അതിവിപുലമായി ആഘോഷിച്ചു.ആത്മീയ പ്രഭാഷകനും,ഭാഗവത ഗ്രാമത്തിൻ്റെ സ്ഥാപകനുമായ സംപൂജ്യ സ്വാമി ഉദിത് ചൈതന്യ വിശിഷ്ടാതിഥിയായി എത്തിയ ചടങ്ങിൽ പൈതൃകം യോഗ പഠന കേന്ദ്രം അധ്യാപകൻ പ്രമോദ്കൃഷ്ണ,പൈതൃകം കോഡിനേറ്റർ അഡ്വക്കേറ്റ് രവി ചങ്കത്ത്,പൈതൃകം കലാക്ഷേത്ര കൺവീനർ മുരളി അകമ്പടി,പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ്,ട്രഷറർ വേലായുധൻ,പൈതൃകം യോഗദിനാഘോഷ കമ്മിറ്റി രക്ഷാധികാരി എ.കെ.ദിവാകരൻ,ചെയർമാൻ മാമ്പുഴ ശ്രീധരൻ,വർക്കിംഗ് ചെയർമാൻ ഡോ.പ്രഭാകരൻ,പൈതൃകം വനിതാവേദി ചെയർമാൻ ഇന്ദിര,ഡോ.സോമനാഥൻ,ശ്രീനാരായണ വിദ്യാനികേതൻ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡൻ്റ് ഷാജി പി.രാജൻ,ശ്രീനാരായണ വിദ്യാനികേതൻ പ്രധാനധ്യാപിക പ്രിയ മധു,വിദ്യാലയ സെക്രട്ടറി ടി. വി.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികളുടെ സൂര്യനമസ്ക്കാര ചാമ്പ്യൻഷിപ്പ്,മാസ്സ് ഡെമോൺസ്ട്രേഷൻ,ആചാര്യ വന്ദനം എന്നിങ്ങനെ വിവിധ പരിപാടികളോടെയായിരുന്നു യോഗദിനം ആചരിച്ചത്.വിദ്യാർത്ഥികൾക്ക് ജീവിതിവിജയം കൈവരിക്കാനുള്ള മാർഗങ്ങളും കൊച്ചു കൊച്ചു കളികളും പാട്ടുമായി സ്വാമി ഉദിത് ചൈതന്യ ഏറെ നേരം വിദ്യാർത്ഥികളോടൊത്ത് ചിലവിട്ടു.കേശാദിപാദം എന്ന ഗാനത്തിന് വിദ്യാർത്ഥികൾ ദശാവതാരങ്ങളും,യോഗയും കോർത്തിണക്കി കൊണ്ട് ഒരു നൃത്താവിഷ്ക്കാരം നടത്തി.യോഗാസന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും,സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.അഞ്ച് കാറ്റഗറികളിലായി നടന്ന മത്സരത്തിൽ ഓരോ കാറ്റഗറിയിൽ നിന്നും 1,2,3 എന്നീ സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.യോഗ ദിന ചടങ്ങിൽ മാതൃസമിതി,ക്ഷേമ സമിതി,രക്ഷിതാക്കൾ എന്നിവരുടെയെല്ലാം സാന്നിദ്യം ഉണ്ടായിരുന്നു.

Follow us on :

More in Related News