Mon Apr 28, 2025 9:30 AM 1ST

Location  

Sign In

കൊണ്ടോട്ടി നേർച്ചയ്ക്ക് ഉജ്വല തുടക്കം

09 Apr 2025 19:26 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി : പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊണ്ടോട്ടി നേർച്ച തിരിച്ചെത്തുന്നു. ഇന്ന് വൈകിട്ട് അസർ നിസ്കാരാനന്തരം പതിനായിരങ്ങളെ സാക്ഷിയാക്കി കൊടി കയറ്റം നടത്തിയതോടെ നേർച്ചയ്ക്ക് സമാരംഭം കുറിക്കുകയായി. രാവിലെ 9.30 ന് പുതിയ സ്ഥാനീയനെ തിരഞ്ഞെടുത്തു കൊണ്ടാണ് നേർച്ചയുടെ ചടങ്ങുകൾ തുടങ്ങിയത്. കെ ടി റഹ്മാൻ തങ്ങളെ സ്ഥാനീയനായി തിരഞ്ഞെടുത്തതോടെ കൊണ്ടോട്ടിക്കാർ കാത്തിരുന്ന മുടങ്ങിക്കിടന്ന കൊണ്ടോട്ടി നേർച്ചയും തുടങ്ങുകയായിരുന്നു. ഇനി ഒരു മാസം ഖുർആൻ ഖത്തം പാരായണം നടക്കും. ഇന്നേക്ക് 30 ആം ദിവസം പരമ്പരാഗത രീതിയിൽ കൊണ്ടോട്ടി നേർച്ച ജാതി മത ഭേദമന്യേ കൊണ്ടാടും. കൊണ്ടോട്ടിയുടെ കാർഷിക മതേതര ഉത്സവമായ കൊണ്ടോട്ടി നേർച്ചയ്ക്ക് രണ്ടര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. കൊണ്ടോട്ടി എന്ന പ്രദേശത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ചരിത്രമാണ് കൊണ്ടോട്ടി നേർച്ചയുടേത്.

Follow us on :

More in Related News