Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017-ാംനമ്പർഎസ് എൻ ഡി പി ശാഖയിലെ കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.

18 May 2025 14:34 IST

santhosh sharma.v

Share News :

ചെമ്പ്: ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017-ാംനമ്പർഎസ് എൻ ഡി പി ശാഖയിലെ ഡോ. പൽപ്പു കുടുംബയൂണിറ്റിന്റെ 17-ാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി. വി ദാസൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി. വി സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകി. കോട്ടയം സൗമ്യ അനിരുദ്ധൻ ഗുരുദേവ പ്രഭാഷണം നടത്തി. കൺവീനർ ജി. സോമൻ, പ്രസിഡന്റ്‌ പി. കെ. വേണുഗോപാൽ, സെക്രട്ടറി വി.സി സാബു, ഗൗതം സുരേഷ് ബാബു, അജിത്കുമാർ, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്,ബിനി രവീന്ദ്രൻ, അമ്പിളി ബിജു, മധുകുമാർ, ജിതിൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്

ഗുരുപൂജ, പ്രസാദം ഊട്ട്, വിവിധ കലാപരിപാടികൾ, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവ നടന്നു.  

Follow us on :

More in Related News