Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 23:41 IST
Share News :
ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ ആലുവ യുസി കോളേജിൽ സംഘടിപ്പിച്ച ത്രിദിന പുസ്തകോത്സവം ചൊവ്വ വൈകിട്ട് 5ന് സമാപിക്കും. പുസ്തകോത്സവത്തിൻ്റെ ഭാഗമായി
ഡോ. ജി രശ്മി, കെ എസ് അനിൽകുമാർ എന്നിവരുടെ 'അവളിലേക്കുള്ള ദൂരം' പുസ്തകസംവാദം നടത്തി. സൂര്യ ഇഷാൻ ഉദ്ഘാടനം ചെയ്തു. നിർമ്മിതബുദ്ധി, വൈക്കം സത്യാഗ്രഹം എന്നീ വിഷയങ്ങളിൽ നടത്തിയ സെമിനാറിൽ ഡോ. ലീന മേരി, ഡോ. രാജീവ് രവി
ഡോ. കെ എസ് മാധവൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. കെ എൻ മധു, ട്രീസ ദിവ്യ എന്നിവർ അധ്യക്ഷരായി
എം കെ ശശീന്ദ്രന്റെ 'കെ കെ മാധവൻ എന്ന മാധവൻമാഷ്' പുസ്തകം പ്രൊഫ. എം തോമസ് മാത്യു, വിധു നാരായണന് നൽകി പ്രകാശിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ, യുസി കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസ്, ഡി ആർ രാജേഷ്, മനോജ് നാരായണൻ, എം കെ മനോജ്, അജിത് ഗോതുരുത്ത്, പി തമ്പാൻ, ഷെറീന ബഷീർ എന്നിവർ സംസാരിച്ചു. 26ന് രാവിലെ 10ന് കുമാരനാശാൻ അക്ഷരശ്ലോക കാവ്യകേളിയും, സെമിനാറും നടക്കും. ഡോ. കെ വി സജയ് വിഷയം അവതരിപ്പിക്കും. 2ന് നടക്കുന്ന സമാപനസമ്മേളനം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. കേരള സർവ വിഞ്ജാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയാകും. ലിറ്റീഷ ഫ്രാൻസിസ് അധ്യക്ഷയാകും. ആലുവ യുസി കോളേജ്, കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
Follow us on :
More in Related News
Please select your location.