Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂരിൽ വീണ്ടും ബോംബ്; കണ്ടെടുത്തത് റോഡരികിൽ നിന്ന്‌

23 Jun 2024 18:27 IST

Enlight News Desk

Share News :

കണ്ണൂരിൽ റോഡരികിൽ നിന്ന് വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂമാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.

ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

Follow us on :

More in Related News