Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്‌സ് ;ഒഡിഷക്കെതിരെ തകർപ്പൻ ജയം നേടി ബ്ലാസ്റ്റേഴ്‌സ്

14 Jan 2025 10:07 IST

Saifuddin Rocky

Share News :

കൊച്ചി : തുടക്കത്തിൽ ഒരു ഗോൾ വീഴുക... പിന്നീട് രണ്ട് ഗോൾ തിരിച്ചടിച്ച് ആധിപത്യം സ്ഥാപിക്കുക... വീണ്ടും ഗോൾ വഴങ്ങി സമ്മർദത്തിലാവുക... ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് കടന്നു വന്ന വഴികളിൽ പൂവും മുള്ളും നിറയെ ആയിരുന്നു. എന്നാൽ, ഹോം ഗ്രൗണ്ടിലെ നായകൻ അതാത് ടീം തന്നെയാവണമല്ലോ. കൊച്ചിയിൽ കളിച്ച സിനിമയിൽ ബ്ലാസ്റ്റേഴ്‌സ് വീരപട്ടം നേടി കാണികളെ ത്രസിപ്പിച്ച ഒരു ആക്ഷൻ ഹീറോ ആയിരുന്നു. ഇഞ്ചുറി ടൈമിൽ തന്റെ ആരാധകർക്ക് ആഘോഷിക്കാനുള്ള വിജയ ഗോൾ നൽകിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു പടി കടന്ന് എട്ടാം സ്ഥാനത്തേക്ക് കയറി. ഐ എസ് എൽ ഫുട്ബോളിൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കളിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡിഷ എഫ് സി യെ തോൽപ്പിച്ചു. ക്വാമി പെപ്രെ (60), ജെസ്യുസ് ജിമെനസ്(73), നോഹ സദോയി(90+5) എന്നിവർ ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ നേടി. ജെറി മാവിങ്താംഗ(4), ഡോറിയെൽട്ടൺ(80) എന്നിവർ ഒഡിഷയുടെ ഗോളുകളും സ്കോർ ചെയ്തു. താൽക്കാലിക കോച്ച് പുരുഷോത്തമന്റെ കീഴിൽ നേടിയ ഈ വിജയവും ബ്ലാസ്റ്റേഴ്‌സിന് ഇരട്ടി മധുരം പകരുന്നതാണ്.


ഫോട്ടോ : ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ജെസ്യുസ് ജിമെനസ്, നോഹ സദോയ് എന്നിവർ വിജയാഹ്ലാദത്തിൽ

Follow us on :

More in Related News