Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 20:25 IST
Share News :
തലയോലപ്പറമ്പ്:കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ്റെ ഭാര്യബിന്ദു(52) ന് ജന്മനാട് കണ്ണീരോടെ വിടയേകി. പോസ്റ്റുമോർട്ടത്തിനുശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 8.45ന് വീട്ടിലെത്തിച്ചപ്പോൾ മുതൽ ഉമ്മാംകുന്നിലെ വീട്ടിലേക്ക് നാടിൻ്റെ നാനാഭാഗത്തുനിന്നായി വൻജനാവലിയാണ് ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്.വിവിധ സ്ഥലങ്ങളിൽ നിന്നു നൂറുകണക്കിനാളുകൾ എത്തിയതോടെ ഉൾപ്രദേശത്തിലെ വീട്ടിലേയ്ക്ക് ജനത്തിനു സുഗമമായി എത്താൻ തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയുടെ മുൻവശം മുതൽ ബിന്ദുവിൻ്റെ വീടുവരെയുള്ള നിരത്തിലും മൃതദേഹം പൊതുദർശനത്തിനു വച്ച വീടിന് സമീപത്തെ പുരയിടത്തിലും വൈക്കംഡി വൈ എസ് പി ടി.ബി.വിജയൻ്റെ നേതൃത്വത്തിൽ വൈക്കം, തലയോലപറമ്പ്, വെള്ളൂർ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ ക്രമീകരണം ഏർപ്പെടുത്തി. വീട്ടിൽ സ്ഥല പരിമിതി ഉള്ളതിനാൽ സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടുവളപ്പിലാണ് ചിതയൊരുക്കിയത്. ഉച്ചയ്ക്ക് ഒന്നോടെ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ സംസ്കാരം നടത്തി. ജില്ലാ കളക്ടർ രാവിലെ 10.30ഓടെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ്,
,കെ.പി സി സി, വൈസ് പ്രസിഡൻ്റുമാരായ വി.പി സജീന്ദ്രൻ, എ.പി അനിൽകുമാർ, കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, കെ പി സി സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, ജയ്സൺ ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി, ഷാനിമോൾ ഉസ്മാൻ, എം എൽ എ മാരായ
തിരുവഞ്ചൂർ രാധാകൃഷ്ണൻ ,
പി.സി വിഷ്ണുനാഥ് , ചാണ്ടി ഉമ്മൻ, രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി.ആർ സോന, വിജയമ്മ ബാബു, ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ,
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസ്.
സി പി എം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ.പി.കെ ഹരികുമാർ, കെ.എം രാധാകഷ്ണൻ,റെജിസക്കറിയ,
ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ.സി.എം കുസുമൻ. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.കെ ആശ എം എൽ എ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ജോൺ വി ജോസഫ്, മണ്ഡലം സെക്രട്ടറി സാബു മണലോടി. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭ സുരേന്ദ്രൻ, സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണമേനോൻ, മദ്യമേഖലാ പ്രസിഡൻ്റ് എൻ.ഹരി, ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ഷോൺ ജേർജ്ജ്, എൻ സി പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതിക സുബാഷ്, ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനർവ്വറലി തങ്ങൾ, കേരള കോൺഗ്രസ് നേതാവ്
പി.സി തോമസ് എക്സ് എം പി, അഡ്വ.
മോൻസ് ജോസഫ് എംഎൽഎ, പോൾസൺ ജോസഫ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, തൃതല പഞ്ചായത്ത് അംഗങ്ങൾ, മൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിലുള്ളവർ അന്ത്യോപചാരമർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.