Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 04:32 IST
Share News :
ദോഹ: ഖത്തർ കടലിൽ നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിനുള്ള നിരോധനം ആഗസ്റ്റ് 15 വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവെക്കാനുള്ള ജി.സി.സി കാർഷിക സഹകരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ മുനിസിപ്പാലിറ്റി അയക്കൂറ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയത്.
ഖത്തർ സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നിരോധനം ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും.നിരോധന കാലയളവിൽ നിയമം ലംഘിക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും, അധികാരികളുടെ സഹകരണത്തോടെ തീരുമാനം നടപ്പാക്കുന്നത് ഉറപ്പാക്കാൻ ശ്രമിക്കുമെന്നും നിയമലംഘകർക്ക് 5000 റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റു നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
അയക്കൂറ ഉൾപ്പെടുന്ന പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യബന്ധനം നിരോധിച്ചു കൊണ്ടുള്ള തീരുമാനം 2008 മുതലാണ് പ്രാബല്യത്തിൽ വന്നത്. എല്ലാ വർഷവും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലുള്ള മത്സ്യബന്ധന നിരോധനത്തിന് പുറമെയാണ് ഈ രണ്ടുമാസം നീളുന്ന നോരോധനം.
Follow us on :
Tags:
More in Related News
Please select your location.