Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 21:00 IST
Share News :
കടുത്തുരുത്തി: സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പ് ഈ വർഷം മുതൽ കാറ്റഗറി ഒന്ന് (യു.പി.), കാറ്റഗറി - 2(ഹൈസ്‌കൂൾ) എന്നിങ്ങനെ രണ്ടു വിഭാഗമായി നടപ്പാക്കും. ജില്ലയിൽ നിന്ന് അർഹതയുള്ളവരെ കണ്ടെത്താൻ അഞ്ച്്, എട്ടു ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി കാഞ്ഞിരപ്പിള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ ആഭിമുഖ്യത്തിൽ മത്സര പരീക്ഷ നടത്തും. പട്ടികവർഗവിഭാഗത്തിൽപ്പെട്ട സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വാർഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയിൽ കവിയാത്ത കഴിഞ്ഞവാർഷികപരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രത്യേക ദുർബല ഗോത്രവിഭാഗത്തിൽപ്പെടുന്നവർക്കു ബി ഗ്രേഡ് വരെയാകാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കാഞ്ഞിരപ്പിള്ളി ഐ.ടി.ഡി.പി. ഓഫീസ്, ടി.ഇ.ഒ. ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് കാഞ്ഞിരപ്പിള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി. ഡി. പ്രോജക്ട് ഓഫീസിൽ ഡിസംബർ 10-ന് മുൻപ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -04828-202751.
Follow us on :
Tags:
More in Related News
Please select your location.