Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ വി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

05 Jan 2025 12:36 IST

CN Remya

Share News :

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തുടരും. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ 38 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു. പുതിയതായി ആറ് പേർ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ബി ശശികുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ, അഡ്വ. കെ. കെ. രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. അഡ്വ കെ സുരേഷ് കുറുപ്പ്, സി. ജെ. ജോസഫ്., കെ. അനിൽകുമാർ, എം. പി ജയപ്രകാശ്, കെ അരുണൻ, ബി. അനന്ദക്കുട്ടൻ എന്നിവരെ കമ്മറ്റിയിൽനിന്നും ഒഴിവായി. ജില്ലാ സെക്രട്ടറിയിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിലാണ് റസൽ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോൾ, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 

1981ൽ പാർട്ടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മറ്റിയിലും അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗമാണ്. 2006 ൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 – 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്. 

കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന സി.പി.എം. കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിൻ്റെ മൂന്നാം ദിനമായ ശനിയാഴ്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും സംഘടനാ റിപ്പോർട്ടിൻന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദനും മറുപടി പറഞ്ഞു

Follow us on :

More in Related News