Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയൂർ ഹൈസ്കൂളിൽ ഓട്ടോമാറ്റിക് പ്ലാൻസ് വാട്ടറിങ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

16 Jan 2025 17:10 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ഗവൺമെണ്ട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂരിലെ അടൽ ടിങ്കറിംഗ് ലാബും, ഗ്രീൻ കാഡറ്റ് കോപ്സും (GCC) സംയുക്തമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് പ്ലാൻറ് വാട്ടറിങ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. നിവേദ് ആർ.എച്ച്, ധ്യാൻ നന്ദ് ,ഷാരോൺ എ.വി , ഷാബിൽ, നാദിർ.കെ.പി എന്നീ വിദ്യാർത്ഥികളാണ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. 

ചെടിക്ക് ആവശ്യമുള്ള ജലത്തിൻ്റെ അളവ് സിസ്റ്റത്തിൽ ക്രമീകരിച്ച് വെക്കാൻ കഴിയും. മണ്ണിലെ ജലാംശംനിർദ്ദിഷ്ട അളവിൽ താഴുമ്പോൾ സിസ്റ്റത്തിലുള്ള പ്രത്യേക സെൻസർ ഇത് രേഖപ്പെടുത്തുകയും സിസ്റ്റത്തിൽ ഘടിപ്പിച്ച മോട്ടോർ പ്രവർത്തിച്ച് ആവശ്യമുള്ള വെള്ളം ചെടിക്ക് പമ്പ് ചെയ്തു നൽകുകയും ചെയ്യും. പ്ലാൻറ് വാട്ടറിങ്ങിൽ വിപ്ലവകരമായ മാറ്റം സാധ്യമാക്കുന്ന ഈ കണ്ടുപിടുത്തം എ ടി എല്ലിന്റെയും ജിസിസിയുടെയും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. 


1500 രൂപ ചിലവിൽ ഈ സിസ്റ്റത്തിന്റെ ഒരു യൂണിറ്റ് നിർമ്മിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു യൂണിറ്റ് ഉപയോഗിച്ച് പത്തോളം ചെടികൾ നനയ്ക്കാൻ സാധിക്കും. കുട്ടികൾ തയ്യാറാക്കിയ ഈ സിസ്റ്റം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ സംരംഭകർ മുന്നോട്ട് വരികയാണെങ്കിൽ അത് കാർഷികരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും എന്നതിൽ അത്ഭുതമില്ല. കേരളത്തിലെ ഹൈസ്കൂളുകളിൽ മേപ്പയൂർ ഗവൺമെൻറ് ഹൈസ്കൂളിലാണ് ആദ്യമായി ഒരു യൂണിഫോം പരിസ്ഥിതി സംഘടന രൂപീകരിക്കുന്നത്. ജി സി സിയുടെ നേതൃത്വത്തിൽ ഇതിനോടകം തന്നെ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനമികവ് അധികൃതരുടെ ശ്രദ്ധയിൽ പെടുകയും ജി സി സി ജില്ലാതലത്തിൽ വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിക്കുകയും ഉണ്ടായി. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും ശുചിത്വ ബോധവും ഉണ്ടാക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമവും നടന്നുവരുന്നു.

Follow us on :

Tags:

More in Related News