Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് വെള്ളയിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ

28 Apr 2024 12:06 IST

Preyesh kumar

Share News :

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു.വെള്ളയില്‍ സ്വദേശി ശ്രീകാന്ത്(47) ആണ് മരിച്ചത്. സംഭവത്തിൽ ശ്രീകാന്തിന്റെ സുഹൃത്ത് കക്കോടി സ്വദേശി ജിതിനെ പോലീസ് കസ്റ്റഡിലിയെടുത്തു. 

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ നാട്ടുകാരാണ് ഓട്ടോയില്‍ ശ്രീകാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തക്കറയും ശ്രീകാന്തിന്റെ മുണ്ടും കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. സുഹൃത്ത് ജിതിന്‍ മദ്യലഹരിയിലാണെന്ന് പോലീസ് പറഞ്ഞു.

വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.

Follow us on :

Tags:

More in Related News