Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ റോഡിലൂടെ നടന്ന് പോയ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; അംഗ പരിമിതനായ യുവാവ് പിടിയിൽ.

25 Nov 2024 20:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കൂട്ടുകാരിയുമൊത്ത് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ 22 കാരിയായ പെൺകുട്ടിയെ കയറിപ്പിടിക്കുകയും പൊതുജനമധ്യത്തിൽ അപമാനിക്കാനും ശ്രമിച്ച കേസിൽ അംഗ പരിമിതനായ യുവാവ് പിടിയിൽ. മറവൻതുരുത്ത് അപ്പക്കോട്ട് കോളനി ഭാഗത്ത് മഠത്തിപ്പറമ്പിൽ സുമേഷ് (48) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ മണിയശ്ശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. യുവതിയും കൂട്ടുക്കാരിയും കൂടി റോഡിലൂടെ നടന്ന് പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ഇയാൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞ് വച്ച് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പെൺകുട്ടിയും ബന്ധുക്കളും തലയോലപ്പറമ്പ് പോലീസിൽ എത്തി പരാതി നൽകുകയായിരുന്നു.

നാട്ടുകാർ തടഞ്ഞുവച്ച യുവാവിനെ പോലീസ് എത്തി പിടികൂടിയ ശേഷം വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു.

ഇയാളെ കീഴടക്കുന്നതിനിടെ തലയോലപ്പറമ്പ് എസ് ഐ സുദർശനൻ്റെ കൈപ്പത്തിയിലെ അസ്ഥിക്ക് പൊട്ടലും പോലീസുകാരായ അജ്മൽ, അനീഷ് എന്നിവർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അക്രമാസക്തനായ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വൈക്കം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Follow us on :

More in Related News