Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ മാറ്റാൻ പറഞ്ഞു, തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം.

18 Jul 2024 12:23 IST

santhosh sharma.v

Share News :

കോട്ടയം : എറണാകുളം

തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പടിഞ്ഞാറെക്കുറ്റ് സുബൈർ (48) നാണ് മർദ്ദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറയുന്നു. എറണാംകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സർവീസിനിടയിലാണ് സംഭവം. തൃപ്പൂണിത്തുറ ജംഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. കാറിൽ നിന്നൊരാൾ ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആംഗ്യം കാണിച്ചു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായിരുന്നു. ഇവിടെ നിർത്തി ആളെക്കയറ്റി മുന്നോട്ട് യാത്ര തുടർന്നതോടെ മുന്നിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ്സിന്റെ ഡോർ തുറന്ന് കയറി ഒരാൾ അസഭ്യം പറയുകയും മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവറും ദൃക്സാക്ഷികളും പറയുന്നു. മർദ്ദനത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.പെട്ടെന്നുള്ള ആക്രമണമായതിനാൽ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു. നിലവിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഡ്രൈവർ. ഹിൽ പാലസ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.സംഭവത്തിന് ശേഷം തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഓടിച്ചു പോകുകയായിരുന്നു. വാഹനത്തിൻ്റെ നമ്പർ പോലീസിന് ലഭിച്ചതിനെ തുടർന്ന് അന്വോഷണം ശക്തമാക്കിയിട്ടുണ്ട്.



 


Follow us on :

More in Related News