Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമുഹ്യ വിരുദ്ധ ശല്യം; തലയോലപ്പറമ്പിൽ വീടിൻ്റെ ജനലും, ബാത്ത്റൂം വാതിലും തകർത്തു.

10 May 2025 23:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സാമൂഹ്യ വിരുദ്ധർ വീടിൻ്റെ ജനലും ബാത്ത്റൂമിൻ്റെ വാതിലും തകർത്തതായി പരാതി. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം രാജഭവനിൽ ശിവപ്രശാന്തിന്റെ വീടിൻ്റെ ജനൽചില്ലും ബാത്ത്റൂമിലെ വാതിലുമാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തല്ലി തകർത്തത്. ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. തൊഴിലാളികൾ പണി കഴിഞ്ഞ് വൈകിട്ട് വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീട്ടുടമ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. ചിരട്ടക്കടവ്, മോട്ടോർതറ, ആലഞ്ചേരി പാടത്തിൻ്റെ ഫാംറോഡ്, എന്നിവടങ്ങളിൽ രാത്രികാലങ്ങളിൽ നിരവധിപേരാണ് എത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിച്ചതോടെ രാത്രി കാലപെട്രോളിംഗ് വേണമെന്ന ആവശ്യം ശക്തമായി.



Follow us on :

More in Related News