Tue May 20, 2025 2:45 AM 1ST

Location  

Sign In

ലഹരി വിരുദ്ധ ബോധവത്ക്കരണവും റാലിയും നടത്തി.

05 May 2025 09:56 IST

UNNICHEKKU .M

Share News :

മുക്കം: "കരാത്തെ ആണ് ഞങ്ങളുടെ ലഹരി " എന്ന പ്രഖ്യാപനവുമായി

ഒക്കിനാവ ഷോറിൻ റിയു

ഷോറിൻ കായ് കരാത്തെ ഡോ യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിനോട് അനുബന്ധിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാടുകളുമായി 400ൽ പരം കരാത്തെ വിദ്യാർത്ഥികളും 50 ഓളം ഇൻസ്ട്രക്ടർമാരും റാലിയിൽ പങ്കുചേർന്നു.  

ലഹരിക്കെതിരായ പോരാട്ടത്തിൽ കരാത്തേ വിദ്യാർത്ഥികളെ പങ്കാളികളാക്കാനും യുവതലമുറക്ക് ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യംബോധ്യപ്പെടുത്തുകയുമാണ് പരിപാടിയിലൂടെ നൽകുന്ന സന്ദേശം.

ഫറോക്ക് റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ റഷീദ് കെ പി ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ ക്ലാസ്സ് നടത്തി

റൻഷി സി.വി പ്രസാദ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.റൻഷി ശ്രീധരൻ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ റഷീദ് കെ പി ക്ക് മോമെന്റോ നൽകി.ഇതര ശൈലി കരാത്തെയിൽ നിന്നും

ഒക്കിനാവ ഷോറിൻ റിയു

ഷോറിൻ കായ് അസോസിയേഷനിലേക്ക് മാറിയ സന്തോഷിന് എംബ്ലം അഫിലിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ നൽകി. 

സെൻ സായി ജോയ് അഗസ്റ്റിൻ, റൻഷി രാജേഷ് കുമാർ,സെൻസായി യൂസുഫ് , റൻഷി പ്രസാദ്,റൻഷി ശിഹാബ്,റൻഷി ബാബുരാജ് എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ സെക്രട്ടറിറൻഷി ശിഹാബുദ്ധീൻ

സ്വാഗതവും ട്രഷറർ സെൻ സെയ് ബൽദേവ് നന്ദിയും പറഞ്ഞു.


ചിത്രം:ഒക്കിനാവ ഷോറിൻ റിയു

ഷോറിൻ കായ് കരാത്തെ ഡോ യുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണം 

ഫറോക്ക് റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ റഷീദ് കെ പി

ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News