Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തരിച്ച മുതിർന്ന ബിജെപി നേതാവ് തേർളി നാരായണന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

18 Oct 2024 21:11 IST

MUKUNDAN

Share News :

ചാവക്കാട്:അന്തരിച്ച മുതിർന്ന ബിജെപി നേതാവും,ചാവക്കാട് നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന തിരുവത്ര തേർളി നാരായണന്റെ നിര്യാണത്തിൽ ബിജെപി തിരുവത്ര മേഖലയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.ബിജെപി പ്രതിനിധി കെ.എസ്.അനിൽകുമാർ,സിപിഐഎം പ്രതിനിധി കെ.കെ.മുബാറക്ക്,സിപിഐ പ്രതിനിധി വെങ്കളത്ത് ഗണേശൻ,കേരള കോൺഗ്രസ് എസ് പ്രതിനിധി സെയ്താലിക്കുട്ടി,എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ഡയറക്റ്റർ ബോർഡ് മെമ്പർ പി.പി.സുനിൽകുമാർ(മണപ്പുറം),റ്റി.എം.ഓഡിറ്റോറിയം എംഡി മുഹമ്മദ് യൂസഫ് ഹാജി,സിസി ടി.വി.പ്രാദേശിക റിപ്പോർട്ടർ ആർ.എച്ച്.ഹാരീസ്,തിരുവത്ര ഗ്രാമക്കുളം ക്ഷേത്ര കമ്മിറ്റി പ്രതിനിധി ആലുങ്ങൽ ഹരിശ്ചന്ദ്രൻ,തിരുവത്ര തേർളി വാസു സ്മാരക അംഗൻവാടി അദ്ധ്യാപിക പി.എസ്.മേഘ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.അനുയോചന യോഗത്തിന് ബിജെപി നേതാക്കളായ സുമേഷ് തേർളി,സുഗന്ധ വേണി,ഷിജി സന്തോഷ്,എം.എ.പ്രമോദ്,വെങ്കളത്ത് സുനിൽ കുമാർ,കെ.സി.സുരേഷ്,ഗിരിജ ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News