Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലുവ വൈ.എം.സി.എ എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ 2024

16 Dec 2024 20:26 IST

Ajmal Kambayi

Share News :

ആലുവ: വൈ.എം.സി.എ ആലുവയുടെ നേതൃത്വത്തിൽ ആലുവയിലെ വിവിധ ദേവാലയങ്ങളിൽ നിന്നും, മത സ്ഥാപനങ്ങളിൽ നിന്നുള്ള ക്വയർ സംഘങ്ങളെ ഉൾപ്പെടുത്തി എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ 2024 എന്ന പേരിൽ വിപുലമായ കരോൾ സംഘടിപ്പിച്ചു. വൈഎംസിഎ ആലുവ ക്യാമ്പ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കൊച്ചി രൂപത മെത്രാപ്പോലീത്ത റവ: ഡോ: യാക്കൂബ് മാർ ഇറേനിയോസ് ക്രിസ്മസ് സന്ദേശം നൽകി.

വൈഎംസിഎ ആലുവ പ്രസിഡന്റ് സാം ഇമ്മാനുവൽ സെക്രട്ടറി ലെസ്‌ലി ജോസഫ് പ്രോഗ്രാം കൺവീനർ ആൻഡ്രോ ഈപ്പൻ എന്നിവർ സംസാരിച്ചു.

സി .എസ് .ഐ കരുണാലയം, കീഴ്മാട് ബ്ലൈൻഡ് സ്കൂൾ, യൂണി.വൈ.ക്വയർ, കാർമൽ നഴ്സിംഗ് കോളേജ്, സെന്റ് : തോമസ് മാർത്തോമാ ചർച്ച് തൃക്കുന്നത്ത് സെമിനാരി ഓർത്തഡോക്സ് ചർച്ച്, തൃക്കുന്നത് സെൻ: മേരിസ് യാക്കോബൈറ്റ് സിറിയൻ ചർച്ച്, സെന്റ്: ജോൺ ബാപ്റ്റിസ്റ്റ് C.S.I ചർച്ച്, ലിറ്റിൽ ഫ്ലവർ സെമിനാരി, YMCA.ആലുവ എന്നിവിടങ്ങളിൽ കൊയർ ടീമുകളാണ് പരിപാടിയിൽ പങ്കെടുത്തത്.

Follow us on :

More in Related News