Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 14:20 IST
Share News :
കോഴിക്കോട് - ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടകരുടെ 26-ാമത് സംസ്ഥാന സമ്മേളനം 2025 ആഗസ്റ്റ് 31 ഞായറാഴ്‌ച രാവിലെ 10 ന് വേലായുധൻ & റാഷീദ് ബേക്കൽ നഗറിൽ (പാരമൗണ്ട് ഹോട്ടൽ ഓഡിറ്റോറിയം, കോഴിക്കോട്) വെച്ച് കോഴിക്കോട് എം.പി.എം കെ.രാഘവൻ ഉൽഘാടനം ചെയ്യുന്നു. ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിക്കുന്നു. വിവിധ ടൂർണ്ണമെന്റ് കമ്മിറ്റികൾക്കുള്ള പുരസ്‌കാര വിതരണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യും, മികച്ച ടീമിനുള്ള പുരസ്‌കാരം അഹമ്മദ് ദേവർ കോവിൽ എം.എൽഎയും നിർവ ഹിക്കും. കേരള സ്പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് യു. ഷറഫലി (മുൻ ഇന്റർനാഷണൽ താരം) വിശിഷ്ടാതിഥിയായി പങ്കെടുക്കും. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ, ആൾ കേരള സെവൻസ് ടീം ഉടമ സംഘടന സംസ്ഥാന പ്രസിഡണ്ട് എ.എം.ഹബീബ് മാസ്റ്റർ, കെ.ടി.ഹംസ (AKSFTCA സംസ്ഥാന ട്രഷറർ) വരവ് - ചിലവ് കണക്ക് അവതരണം നടത്തും. 2024-2025 ഫുട്ബോൾ സീസണിൽ നടന്ന പ്രവർത്തനങ്ങളെ കുറിച്ച് റവ്യൂ റിപ്പോർട്ട് സലാവുദീൻ മമ്പാട് (AKSFTCA സംസ്ഥാന സെക്രട്ടറി) സമ്മേളനത്തിൽ അവതരിപ്പിക്കും. സംസ്ഥാന സമ്മേളനത്തിൽ 2025 2026 ഫുട്ബോൾ സീസണിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റു്റുകളുടെ പ്രവർത്തന കലണ്ടറിന് അംഗീകാരം നൽകും.
പത്രസമ്മേളനത്തിൽ കെ.എം. ലെനിൻ (AKSFTCA സംസ്ഥാന പ്രസിഡണ്ട്), സലാഹുദ്ദീൻ മമ്പാട് (AKSFTCA സംസ്ഥാന സെക്രട്ടറി),വഹാബ് മാസ്റ്റർ (AKSFTCA സംസ്ഥാന വൈസ് പ്രസിഡണ്ട്), അഡ്വ. ഷമീം പക്സാൻ (AKSFTCA സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം,), AKSFTCA പാലക്കാട് ജില്ല സെക്രട്ടറി വാഹിദ് കുപ്പൂത്ത് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.