Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൾകേരള ചെസ്സ് ചാമ്പ്യൻഷിപ്പ് 31 ന് ബ്ലു ഡയമണ്ട് മാളിൽ; കളിച്ചു തുടങ്ങുന്നവർക്കും പങ്കെടുക്കാം

20 Aug 2025 11:50 IST

NewsDelivery

Share News :

ക്വീൻസൈഡ് അക്കാദമിയുടെ നേതൃത്വത്തിൽ ആഗസ്‌റ്റ് 31-ാം തിയ്യതി ബ്ലു ഡയമണ്ട് മാളിൽവച്ച് ഓൾകേരള ചെസ്സ് ചാമ്പ്യൻഷിപ്പ് നടത്തുന്നു കേരളത്തിലെ ചെസ്സ് പ്രേമികൾക്കായി ഒരുക്കുന്ന ഈ മത്സരത്തിൽ U8, U12, U15 (Unrated), Open എന്നീ വിഭാഗത്തിലായി മത്സര ങ്ങൾ നടക്കും. 1 മുതൽ 5 സ്ഥാനം വരെ നേടുന്ന വ്യക്തിഗത ജേതാക്കൾക്ക് യഥാക്രമം 10,000, 6000,4000, 2000,1000 രൂപയുടെ ക്യാഷ് അവാർഡ് ട്രോഫിയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 700 രൂപയും 11 മുതൽ 15 സ്ഥാനം നേടുന്നവർക്ക് 500 രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ്റ് ഫീമെയിൽ താരത്തിന് ഓരോ കാറ്റഗറിയിലുമായി 1000 രൂപയും Youngest Kid ന് 1000 രൂപയും Best Veteran 2000 രൂപയും ഓപ്പൺ കാറ്റഗറിയിൽ Below 1600ൽ 1,2,3 സ്ഥാനങ്ങൾക്ക് യഥാക്രമം 3000,1500,1000 രൂപയും ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്. മികച്ച പ്രകടം കാഴ്ച്‌ച വെക്കുന്ന 3 സ്‌കൂളുകൾക്ക് ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.


രജിസ്ട്രേഷൻ ഫീ 500/ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ ഉള്ള അവസാന തിയ്യതി ആഗസ്‌റ്റ് 30-ാം തിയ്യതി വരെ മാത്രമായിരിക്കും. മത്സരം ആഗസ്‌റ്റ 31 ന് രാവി ലെ 9 മണിക്ക് കോഴിക്കോട് ബ്ലൂ ഡയമണ്ട് മാളിൽ ആരംഭിക്കും.


വിശദവിവരങ്ങൾക്ക്: 9961103892, 6235238124

Follow us on :

More in Related News