Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 20:32 IST
Share News :
ഇനി ഫുട്ബോൾ രാവുകൾ... ഫുട്ബോൾ പ്രേമികൾക്കിനി ഉറക്കമില്ലാത്ത രാവുകൾ... കാൽപന്ത് കളിയുടെ വശ്യമനോഹാരിത ലോകത്തെ ഉണർത്തുകയായി... ഇനി 24 ടീമുകൾ, 51 മത്സരങ്ങൾ, 10 വേദികൾ... അതെ, യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ജർമനിയിൽ തിരശ്ശീല ഉയരുകയായി...
ഇന്ത്യൻ സമയം രാത്രി 12.30 ന് ആതിഥേയരായ ജർമ്മനിയും സ്കോട്ട്ലാൻഡും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നതോടെ 17-)മത് യൂറോ കിരീടത്തിനായു ള്ള പന്തുരുളും. ജൂലൈ 14 ന് ജർമൻ തലസ്ഥാന നഗരിയായ ബെർലിനിലാണ് കലാശപോരാട്ടം. ലോകചാമ്പ്യൻമാരായ ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവരെല്ലാം പതിനേഴാം പതിപ്പിൽ മാറ്റുരക്കുന്നുണ്ട്.
6 ഗ്രൂപ്പുകളിലായാണ് ടീമുകൾ മത്സരിക്കുക. ഓരോ ഗ്രൂപ്പിലെയും കൂടുതൽ പോയിന്റുകൾ നേടിയ രണ്ടു ടീമുകൾ പ്രീ ക്വാർട്ടർ ഫൈനലിലെത്തും. മികച്ച നാലു മൂന്നാം സ്ഥാനക്കാരും അവസാന പതിനാറിൽ ഇടം നേടും. ഗ്രൂപ്പ്അടിസ്ഥാനത്തിലുള്ള പോരാട്ടങ്ങൾ കഴിഞ്ഞാൽ പ്രീ ക്വാർട്ടർ മുതൽ നോകൗട്ട് രീതിയിലായിരിക്കും ടൂർണമെന്റ് നടത്തുക. മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബോൾ, മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട്, നല്ല ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരങ്ങളും യുവേഫ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ സമ്മാനിക്കുന്നുണ്ട്.
നിലവിലെ ചാമ്പ്യൻമാർ ഇറ്റലി ആണ്. ഏറ്റവും കൂടുതൽ യൂറോ കിരീടം ജർമ്മനി, സ്പെയിൻ എന്നിവരുടെ പേരുകളിലാണ്. ഇരുവരും മൂന്ന് തവണ വൻകര ചാമ്പ്യൻമാരായിട്ടുണ്ട്. ഇറ്റലിയും ഫ്രാൻസുമാണ് തൊട്ടു താഴെ -2 വീതം. പോർച്ചുഗൽ, സോവിയറ്റ് യൂണിയൻ, ചെക്കോ സ്ലോവാക്യ,നെതർലാന്റ്സ്, ഡെന്മാർക്ക്, ഗ്രീസ് എന്നിവർ ഓരോ തവണയും യൂറോപ്പിന്റെ അധിപൻമാരായി. ഇവരിൽ സോവിയറ്റ് യൂണിയനും ചെക്കോസ്ലോ വാക്യയും ഇന്ന് പല രാജ്യങ്ങളായി വിഭജിച്ചു.ലോക ജേതാക്കളായ ഇംഗ്ലണ്ട്, കരുത്തരായ ബെൽജിയം തുടങ്ങിയ വമ്പൻമാർക്ക് ഇതുവരെ യുവേഫയുടെ കിരീടത്തിൽ മുത്തമിടാനായിട്ടില്ല. ചെറു ടീമുകളായ ഡെന്മാർക്ക് (1992), ഗ്രീസ്(2004) എന്നിവർ യൂറോ കിരീടം നേടി ലോകത്തെ ഞെട്ടിച്ചതും ചരിത്രം! ഇത്തവണ വമ്പൻമാരെല്ലാവരും അണിനിരക്കുമ്പോൾ ചാമ്പ്യൻമാർ ആരെന്ന് പറയുക വയ്യ. എക്കാലവും യൂറോകപ്പ് പ്രവചനം അസാധ്യമായ ഒന്നായി മാറുന്നത് ഇവിടെ നടക്കുന്നത് ഒരു യുദ്ധമായത് കൊണ്ടാണ്. അതു കൊണ്ട് കൂടിയാണ് യൂറോ കപ്പിനെ 'മിനി ലോകകപ്പ് ' എന്ന് വിശേഷിപ്പിക്കുന്നതും. ജോർജിയയാണ് ഇത്തവണ ടൂർണമെന്റിലെത്തിയ പുതുമുഖ ടീം.
ഗ്രൂപ്പ് ഘട്ടം ഇങ്ങനെ :-
ഗ്രൂപ്പ് എ
ജർമ്മനി
സ്കോട്ട്ലൻഡ്
ഹംഗറി
സ്വിറ്റ്സർലാൻഡ്
ഗ്രൂപ്പ് ബി
ഇറ്റലി
സ്പെയിൻ
ക്രൊയേഷ്യ
അൽബേനിയ
ഗ്രൂപ്പ് സി
ഇംഗ്ലണ്ട്
ഡെന്മാർക്ക്
സ്ലോവേന്യ
സെർബിയ
ഗ്രൂപ്പ് ഡി
നെതർലാണ്ട്സ്
പോളണ്ട്
ഓസ്ട്രിയ
ഫ്രാൻസ്
ഗ്രൂപ്പ് ഇ
ബെൽജിയം
ഉക്രൈൻ
റുമാനിയ
സ്ലോവാക്യ
ഗ്രൂപ്പ് എഫ്
പോർച്ചുഗൽ
ജോർജിയ
തുർക്കി
ചെക്ക് റിപ്പബ്ലിക്
അതിശക്തരായ ഫ്രാൻസും ജർമ്മനിയും വീണ്ടും കപ്പടിക്കുമോ അതോ ഇറ്റലി നിലനിർത്തുമോ എന്നൊക്കെ ഫുട്ബോൾ ലോകം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്... ഇന്നത്തെ മികച്ച ഹോട്ട് ഫേവറിറ്റുകളായ ഇംഗ്ലണ്ട് കിട്ടാക്കനിയായ യൂറോപ്യൻ കിരീടം ഈ പ്രാവശ്യം ലണ്ടനിൽ എത്തിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. എഴുതി തള്ളാൻ പറ്റാത്ത സ്പാനിഷ് കഴുകൻമാർ വീണ്ടും നിശബ്ദ വിപ്ലവം നടത്തുമെന്ന് വിശ്വസിക്കുന്നവരും ഏറെ. എന്നാൽ, ഇന്ന് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മാന്ത്രിക കാലിൽ ഒരിക്കൽ കൂടി പറങ്കിപ്പട വിജയിച്ചു കയറുമെന്ന് പ്രവചിക്കുന്നവരും ഉണ്ട്. വിരമിക്കാറായ ഒരു സുവർണ തലമുറയുടെ അകമ്പടിയിൽ ബെൽജിയം കപ്പുയർത്തുന്നത് കണ്ടാലും, അടുത്ത കാലത്ത് ലോകകപ്പുകളിൽ മികച്ച മുന്നേറ്റം നടത്തിയ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ കുതിച്ചു കയറിയാലും, മികച്ച കളിക്കാരുടെ ചിറകിലേറി വരുന്ന നെതർലാൻഡ്സിന്റെ വിജയത്തിലും അത്ഭുതപ്പെടേണ്ടതില്ല... പോളണ്ടും സ്വിറ്റ്സർലണ്ടും തുർക്കിയുമെല്ലാം അട്ടിമറി വീരന്മാരായി എത്തുമ്പോൾ ഈ യൂറോ കപ്പിന്റെ നഷ്ടം എർലിംഗ് ഹാളണ്ടും നോർവെയുമായിരിക്കും....!
✍️സൈഫുദ്ദിൻ റോക്കി
Follow us on :
Tags:
More in Related News
Please select your location.