29 Jul 2024 00:32 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ മീഡിയ ഫോറം ഒമാൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഫുൾബോഡി ചെക്കപ്പ് സ്‌പെഷ്യൽ ഹെൽത്ത് പാക്കേജ് ഒരുക്കി മബേല ഹൽബാൻ അൽ സലാമ ഇന്റർനാഷനൽ മെഡിക്കൽ സെന്റർ. ആരോഗ്യ സ്ഥിതികളെ കൃത്യമായി പരിശോധിക്കുന്നതിലൂടെ ശാരീരിക സാഹചര്യങ്ങളെയും വെല്ലുവിളികളെയും കൃത്യമായി മനസ്സിലാക്കുന്നതിനും ഇതനുസരിച്ച് ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരുന്നതിനും സഹായിക്കുമെന്ന് മെഡിക്കൽ സെന്റർ മാനേജ്‌മെന്റ് പ്രതിനിധികൾ സൂചിപ്പിച്ചു.
സാധാരണക്കാരായ ആളുകൾക്കും ആരോഗ്യ പരിചരണം ഉറപ്പുവരുത്തുകയാണ് അൽ സലാമ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഡയറക്ടർ ഡോ. സിദ്ദീഖ് തേവർതൊടി പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പുവരുത്തിന് ആവശ്യമായ പാക്കേജുകളും നിരക്കുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹം, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിൻ തുടങ്ങിയവ കൃത്യമായി പരിശോധിച്ച് ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ച് ജീവിതം ക്രമപ്പെടുത്തിയാൽ അസുഖങ്ങളെ അകറ്റി നിർത്താൻ സാധിക്കുമെന്ന് ഡയറക്ടർ ഡോ. റഷീദലി പറഞ്ഞു. നൂതന ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യമായി സുൽത്താനേറ്റ് മാറുകയാണെന്നും അൽ സലാല മെഡക്കൽ സെന്റർ ഇതിന് മികച്ച മാതൃകയാണെന്നും സ്‌പോൺസർ മാജിദ് അലി റാഷിദ് അൽ സൈദി പറഞ്ഞു. മാർക്കറ്റിംഗ് മാനേജർമാരായ റാഷിഖ്, അസ്‌ലം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
13 പരിശോധനകളും 69 ഫലങ്ങളും ഉൾപ്പെടുന്ന സ്‌പെഷ്യൽ ഹെൽത്ത് പാക്കേജ് സാധാരണക്കാരായ പ്രവാസികൾക്ക് ഉപയോഗപ്പെടുത്താവുന്ന നിലയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 145 റിയാൽ ചെലവ് വരുന്ന പാക്കേജ് ഇപ്പോൾ 12 റിയാലിന് ലഭ്യമാണ്. കിഡ്‌നി ഫംഗ്ഷൻ ടെസ്റ്റ്, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ലിപിഡ് പ്രൊഫൈൽ, ഡയബറ്റിക് സ്‌ക്രീനിംഗ്, വിറ്റാമിന് ഡി ടോട്ടൽ, തൈറോയ്ഡ് സ്‌ക്രീനിംഗ്, കാൽസ്യം ടെസ്റ്റ്, ഐറൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ബ്ലഡ് ഷുഗർ, യൂറിൻ റൂട്ടീൻ എക്‌സാമിനേഷൻ, ഇ സി ജി, ചെസ്റ്റ് എക്‌സ് റേ എന്നിവ ഉൾപ്പെടുന്നതാണ് ഹെൽത്ത് പാക്കേജ്. പരിശോധനകൾക്ക് ശേഷം ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ലഭിക്കും.
ആഗസ്ത് 31 വരെ സ്‌പെഷ്യൽ പാക്കേജ് ലഭ്യമാകും. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതൽ രാത്രി 12 മണി വരെയും വെള്ളിയാഴ്ചകളിൽ രാവിലെ എട്ട് മുതൽ 11 വരെയും ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുമാണ് ടെസ്റ്റുകളുടെയും കൺസൾട്ടേഷന്റെയും സമയം. 96567618 എന്ന നമ്പറിൽ മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യാവുന്നതാണെന്നും മബേല അൽ സലാമ ഇന്റർനാഷനൽ മെഡിക്കൽ സെന്റർ മാനേജ്‌മെന്റ് അറിയിച്ചു.
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
കൂടുതൽ വീഡിയോ വാർത്തകൾക്കായി https://www.youtube.com/@ENLIGHTMEDIA-yx6wp/videos ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Follow us on :
Tags:
More in Related News
Please select your location.