Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 17:15 IST
Share News :
ആലുവ : അഭിഭാഷകക്ഷേമ നിധി 20 ലക്ഷം രൂപയായി ഉയർത്തണമെന്നും കേരള ലീഗൽ ബെനിഫിറ്റ് ഫണ്ടിലെ പണം വിക്റ്ററിം കോംമ്പൻസേഷൻ സ്കീമിലേക്ക് വകമാറ്റരുതെന്നും അവശ്യപ്പെട്ട് ആലുവാ ബാർ അസോസിഷനിലെ അഭിഭാഷകർ കേരളാ ബാർ കൗൺസിലിന്റെ അഹ്വാന പ്രകാരം ഇന്ന് അവകാശദിനമായി അചരിച്ചു. ക്ഷേമനിധി വർദ്ധനക്കായി ഉള്ള ബിൽ നടപ്പു നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്തിക്കും നിയമമന്തിക്കും ബാർ അസോസിയേഷൻ നിവേദനം നൽകി. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.പി.എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.എ. വിനോദ്, അഡ്വ. കെ.കെ. നാസർ, അഡ്വ. സാജിതാ സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.