Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 18:24 IST
Share News :
കടുത്തുരുത്തി: അറുന്നൂറ്റിമംഗലം ഗവ. ആശുപത്രിയ്ക്ക് കടുത്തുരുത്തി ബ്ലോക്ക് കുടുംബാരോഗ്യ പദവി പുനസ്ഥാപിക്കാനും നഷ്ടപ്പെട്ട എല്ലാ ജീവനക്കാരേയും തിരികെ കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാരിന്റേയും കോട്ടയം ഡി.എം.ഒ.യുടേയും ജനദ്രോഹതീരുമാനം തിരുത്തിക്കാനും ശക്തമായ ഇടപെടലിലൂടെ കരുത്തുകാട്ടിയ കടുത്തുരുത്തിയുടെ അഭിമാനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യ്ക്ക് യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റി അനുമോദനം അര്‍പ്പിച്ചുകൊണ്ട് കടുത്തുരുത്തിയില്‍ സ്വീകരണസമ്മേളനം സംഘടിപ്പിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റേയും എല്‍.ഡി.എഫ്. പ്രാദേശിക ഭരണസമിതികളുടേയും അനാസ്ഥമൂലം നഷ്ടപ്പെട്ട ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരിച്ചുപിടിയ്ക്കാന്‍ കഴിഞ്ഞത് മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ അവസരോചിതവും കര്‍മ്മനിരതവുമായ പ്രവര്‍ത്തനത്തിലൂടെ ആണെന്ന് യൂത്ത് ഫ്രണ്ട് യോഗം ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ ഗൗരവത്തോടെ പ്രശ്‌നം ഉന്നയിക്കാനും നിയമസഭയ്ക്ക് പുറത്ത് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും എം.എല്‍.എ.യും നാട്ടുകാരും തയ്യാറായത് ഇക്കാര്യത്തില്‍ അനുഗ്രഹമായിത്തീര്‍ന്നു. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തെ അവഗണനയുടെ സാഹചര്യങ്ങളില്‍ നിന്ന് കരകയറ്റി വികസന മുന്നേറ്റത്തിലേക്ക് എത്തിച്ച മോന്‍സ് ജോസഫ് എം.എല്‍.എ. യെ അപമാനിക്കാന്‍ ഹീനമായ ശ്രമം നടത്തി സ്വയം ഇളിഭ്യരായിത്തീര്‍ന്ന യൂത്ത് ഫ്രണ്ട് (എം) നേതാക്കള്‍ പരസ്യമായി ജനങ്ങളോട് മാപ്പ് പറയണമെന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. കാളപെറ്റു എന്നുകേട്ട ഉടന്‍ തന്നെ കാളക്കുട്ടിയെ കെട്ടാന്‍ കയറുമായി ഓടിയെത്തിയ വിഡ്ഢികളുടെ കൂടാരമാണ് ജോസ് കെ. മാണി നയിക്കുന്ന പാര്‍ട്ടിയും അവരുടെ യുവജനസംഘടനയുമെന്ന് കടുത്തുരുത്തി സംഭവത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടതായി യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മറ്റി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ്സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും കടുത്തുരുത്തിയുടെ കരുത്തനായ ജനകീയ എം.എല്‍.എ.യുമായി പ്രവര്‍ത്തിക്കുന്ന അഡ്വ. മോന്‍സ് ജോസഫിനെതിരെ അനാവശ്യ ചൊറിച്ചിലുമായി ഇനിയും രംഗത്തുവന്നാല്‍ ജോസ് കെ. മാണി വിഭാഗം പാര്‍ട്ടിയുടെ ഒരു നേതാവിനേയും വെറുതേവിടില്ലെന്ന് യൂത്ത് ഫ്രണ്ട് മുന്നറിയിപ്പ് നല്‍കി. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ അനിശ്ചിതകാല യുവജനസമരം ആരംഭിക്കാന്‍ യൂത്ത് ഫ്രണ്ട് നേതൃയോഗം തീരുമാനിച്ചു.
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജോസ്‌മോന്‍ മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, പാര്‍ട്ടി നേതാക്കളായ തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, ജോസ് വഞ്ചിപ്പുര, വാസുദേവന്‍ നമ്പൂതിരി, ജോണി കണിവേലി, യൂത്ത് ഫ്രണ്ട് നേതാക്കളായ ജസ്റ്റിന്‍ മാഞ്ഞൂര്‍, ആല്‍ബിന്‍ മറ്റത്തില്‍, ലൂയിജി ലൂയി, സനോജ് ഞീഴൂര്‍, തോംസണ്‍ പുതുക്കുളങ്ങര, ബിബിന്‍ പാറാവേലി, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.