Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 17:21 IST
Share News :
തിരുവനന്തപുരം: മുകേഷ് എംഎൽഎ ഉൾപ്പടെ നിരവധി നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടി, ജാഫർ ഇടുക്കിയ്‌ക്കെതിരെയും പരാതിയുമായി രംഗത്ത്. ഓൺലൈനായി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി പരാതി നൽകി. വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. നടൻ ബാലചന്ദ്രമേനോനെതിരെയും യുവതിപരാതി നൽകിയിട്ടുണ്ട്.
ജാഫർ ഇടുക്കി മുറിയിൽ വെച്ച് തന്നോട്മോശമായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ബാലചന്ദ്ര മേനോൻ, ജാഫർ ഇടുക്കി തുടങ്ങിയ വർക്കെതിരെ ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകൾക്കും ഓൺലൈനുകളിലും അഭിമുഖം നൽകിയിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ നടി പരാതി നൽകിയത് ഇന്നാണ്.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. ഭയന്നാണ് പരാതി നൽകാതിരുന്നതെന്നും പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചിരുന്നു.
Follow us on :
Tags:
Please select your location.