Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 19:51 IST
Share News :
കടുത്തുരുത്തി: ഉയിർപ്പ് തിരുനാൾ ദിനമായ ഇന്ന് നിയോജകമണ്ഡലത്തിലെ വിവിധ ദേവാലയങ്ങളിലും കോൺവെൻ്റുകളിലും ഈസ്റ്റർ ആചരണ പ്രാർത്ഥന ചടങ്ങുകളിൽ രാവിലെ പങ്കെടുക്കുകയുണ്ടായി തുടർന്ന് എല്ലാ ഞായറാഴ്ചയും പതിവായി ആപ്പാഞ്ചിറയിലെ ഭവനത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടി വലിയ ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ടു യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫിൻ്റെ ഭവനത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി രാവിലെ മുതൽ നൂറുകണക്കി ആളുകളാണ് കടന്നു വന്നത് അവരെയെല്ലാം പരിഗണിക്കുകയും അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുത്തതിനും ശേഷമാണ് പൊതുപരിപാടികളിലേക്ക് കടന്നത്.
തുടർന്ന് കടുത്തുരുത്തിയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം വേലച്ചേരി രുധിരമാല ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് ജനങ്ങൾക്ക് വേണ്ടി ചെയ്ത പൊതു താത്പര്യനടപടിയിലൂടെ കുറവിലങ്ങാട് പഞ്ചായത്തിലെ പി ടി ചാക്കോ നഗറിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് മുടങ്ങിപ്പോയ കുടിവെള്ളം പുനഃസ്ഥാപിച്ച് കിട്ടാൻ ഇടയാക്കിയതിലുള്ള സന്തോഷ സൂചകമായി മുഴുവൻ കുടുംബാംഗങ്ങളും ചേർന്ന് നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
മണ്ഡലത്തിലെ ജനങ്ങളോട് എംഎൽഎക്കുള്ള ആത്മാർഥമായ സ്നേഹത്തിൻ്റെയും സമയോചിതമായ പ്രശ്ന പരിഹാര ഇടപെടലിൻ്റെയും മഹനീയ സന്ദർഭമായി തീർന്നു നൂറുകണക്കിന് സഹോദരിമാരും കുടുംബങ്ങളും ചേർന്ന് മോൻസ് ജോസഫ് എംഎൽഎയെ സ്വീകരിച്ചു. നാട്ടുകാരിയും സിഡിഎസ് മെമ്പറുമായ ജിൻസിയുടെ അധ്യക്ഷതയിലാണ് എംഎൽഎയെ അനുമോദിച്ചത്.
യുഡിഎഫ് നടത്തിയ വിവിധ കുടുംബ യോഗങ്ങളിലും അഡ്വ.മോൻസ് ജോസഫ് പങ്കെടുത്തു .യുഡിഎഫ് നേതാക്കളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും എംഎൽഎയോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു. ഈസ്റ്റർ ദിനത്തിലും മണ്ഡലത്തിലുടനീളം സജീവമായിരുന്ന സ്ഥാനാർത്ഥിക്ക് വോട്ടർമാരുടെ ഇടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.
Follow us on :
Tags:
More in Related News
Please select your location.