Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും,1,51,000 രൂപ പിഴയും

24 Mar 2026 19:54 IST

MUKUNDAN

Share News :

ചാവക്കാട്:7 വയസ്സായ പെൺകുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തിയ 54 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവിനും 1,51,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.2023 ജൂൺ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡേ കെയറിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.പാവറട്ടി തച്ചേരിൽ ഹൗസിൽ വർഗീസ് മകൻ ലോറൻസ് എന്ന ബാബു(54)വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.മറ്റു വകുപ്പുകളിൽ ഒന്നിൽ ഏഴ് വർഷവും മറ്റൊന്നിൽ ഒരു വർഷവും ശിക്ഷ വിധിച്ചിട്ടുള്ളതാണ്.ആയത് വേറെ വേറെ അനുഭവിക്കണം എന്ന് പ്രത്യേകം വിധിയിൽ പറഞ്ഞിട്ടുള്ളതുമാണ്.പാവറട്ടി പോലീസ് സ്റ്റേഷനിലെ ജി എസ് സിപിഒ കെ ജി.ബിന്ദു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഒ.വി.വിനോദ് എഫ് ഐആർ രജിസ്റ്റർ ചെയ്തു.ഇൻസ്‌പെക്ടർ കെ.ജി.കൃഷ്ണകുമാർ തുടരന്വേഷണം നടത്തി.എസ്ഐ ഡി.വൈശാഖ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ജിഎഎസ്ഐ കെ.ഡി.രമേശ് കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ്‌ ചെയ്തിട്ടുള്ളതാണ്.പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ സിപിഒ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Follow us on :

More in Related News