Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

05 May 2024 22:26 IST

MUKUNDAN

Share News :

വാടാനപ്പള്ളി:പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി.തളിക്കുളം പത്താംകല്ല് കോപ്പൂർ വീട്ടിൽ അഭിഷേകാണ്(25) വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ശേഷം മണിക്കൂറുകൾക്കകം വീണ്ടും അറസ്റ്റിലായത്.അന്യ സംസ്ഥാന സ്വദേശിയെ അഭിഷേക് ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച്ചയാണ് അഭിഷേകിനെ വാടാനപ്പള്ളി പൊലിസ് പിടികൂടിയത്.പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്നിരുന്ന അഭിഷേക് ഞായറാഴ്ച്ച രാവിലെ അഞ്ചരയോടെ കുടിക്കാൻ വെള്ളം ചോദിച്ചതിനെ തുടർന്ന് പൊലീസുകാർ വെള്ളം എടുക്കാൻ പോയ സമയത്ത് ഗ്രില്ലിനിടയിലൂടെ കൈയിട്ട് ലോക്കപ്പിന്റെ താഴ് തുറന്ന് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് കൂടുതൽ പോലീസെത്തി അഭിഷേകിനെ കണ്ടെത്താൻ വ്യാപകമായ തിരച്ചിലിനിടയിൽ അഭിഷേകിനെ ഉച്ചക്ക് പന്ത്രരയോടെ മണിക്കുറുകൾക്ക് ശേഷം തളിക്കുളത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു.ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Follow us on :

More in Related News