Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോധികയുടെ മാല പൊട്ടിച്ച് ഓടിയ യുവാവ് പിടിയില്‍.

12 Jul 2024 20:16 IST

PEERMADE NEWS

Share News :

നെടുങ്കണ്ടം: വയോധികയുടെ മാല പൊട്ടിച്ച് ഓടിയ യുവാവ് പിടിയില്‍. പാമ്പാടുംപാറ പത്തിനിപ്പാറ സ്വദേശി ഓലിക്കല്‍ വിഷ്ണു(35) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി വട്ടപ്പാറയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുളിമൂട്ടില്‍ മറിയാമ്മയുടെ മാലയാണ് ഇയാള്‍ മോഷ്ടിച്ചത്. പിന്നിലൂടെ എത്തിയ വിഷ്ണു മറിയാമ്മയെ തള്ളിയിട്ടശേഷം കഴുത്തില്‍ കിടന്നമാലപറിച്ചെടുക്കുകയായിരുന്നു. മറിയാമ്മ നിലവിളിച്ച് ബഹളം വച്ചപ്പോള്‍ ഇയാള്‍ മാലയുമായി ഓടി. എന്നാല്‍ ഇതിനിടെ ആളെ തിരിച്ചറിഞ്ഞ മറിയാമ്മ വെള്ളിയാഴ്ച രാവിലെ നെടുങ്കണ്ടം സ്‌റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വിഷ്ണുവിനെ വീട്ടിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

Follow us on :

Tags:

More in Related News