Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 23:22 IST
Share News :
വൈക്കം : നിരന്തരം കുറ്റവാളിയായ
തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി. വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജികുമാർ (25)നെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിയത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.നാല് മാസം മുമ്പ് തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ചതടക്കം അജയ് സജികുമാറിനെതിരെ തലയോലപ്പറമ്പ് സ്റ്റേഷനിൽ കേസുകളുണ്ട്. കടുത്തുരുത്തി പോലിസ്, എക്സൈസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് കൈവശം വയ്ക്കുക തുടങ്ങിയ ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.
Follow us on :
Tags:
More in Related News
Please select your location.