Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വരിക്കാംകുന്നിൽ കായികപ്രേമികൾക്ക് കളിക്കാനും പരിശീലനം നടത്താനുമായി ടർഫ് കോർണർ ഒരുക്കി കായിക പ്രേമിയായ യുവാവ്.

03 Feb 2025 12:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഫുട്ബോൾ, ക്രിക്കറ്റ് കായികപ്രേമികൾക്ക് കളിക്കാനും പരിശീലനം നടത്താനുമായി തലയോലപ്പറമ്പ് വരിക്കാംകുന്നിൽ ഫുട്ബോൾ ടർഫും ക്രിക്കറ്റ് ടർഫും ക്രിക്കറ്റ് നെറ്റ്സും ഒത്തുചേർന്ന ടർഫ് കോർണർ ഒരുക്കി കായിക പ്രേമിയായ യുവാവ്. കോട്ടയം ജില്ലയിലെ ഏറ്റവും വലിപ്പമേറിയതും വൈക്കം താലൂക്കിലെ ആദ്യത്തേതുമായ ടർഫ് കോർണറാണിത്. നാട്ടിൻപുറങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ പൊതുഇടങ്ങൾ കുറഞ്ഞുവരുന്നതും കുട്ടികളുംയുവാക്കളും ലഹരിക്ക് അടിമപ്പെടുന്നതും കണക്കിലെടുത്ത് കാഞ്ഞിരമറ്റം കൈയ്യാലപറമ്പിൽ മനു മോഹനും മാതാവ് ഉഷ മോഹനും ചേർന്നാണ് വരിക്കാംകുന്നിൽ 50 സെൻ്റ് സ്ഥലം ലീസിനെടുത്ത് 60 ലക്ഷം രൂപ ചെലവഴിച്ച് ടർഫ് കോർണർ ഒരുക്കിയത്. പകലും രാത്രിയും കളിയും ഫുട്ബോൾ ക്രിക്കറ്റ് പരിശീലനവും നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ.സോണികയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എം എൽ എ പന്ത് തട്ടി ടർഫ് കോർണറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തലയോലപറമ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻചന്ദ്രൻ ആദ്യ മത്സരം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടർഫ് നിർമ്മിച്ച ബിബിൻ ബാബുവിനെ മനുമോഹനും ഉഷ മോഹനും ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. സന്ധ്യ,വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി മോഹനൻ, കരിപ്പാടം ആർബി കെയർ ഫൗണ്ടേഷൻ ഉടമ രാജു പുല്ലുവേലിൽ, തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരൻ, പഞ്ചായത്ത് അംഗങ്ങളായ ലൂക്ക് മാത്യൂ ലിസിസണ്ണി, മഹിളാമണി, ആർ. നികിതകുമാർ, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ.കെ. ശ്യാംകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ജെ. നിയാസ്, സുമാ തോമസ്, ഷിനി സജു ,ബേബി പുച്ചുകണ്ടം, മിനി ശിവൻ തുടങ്ങിയവർ സംബന്ധിച്ചു.  സമീപ പ്രദേശങ്ങളിലെ കായിക പ്രേമികൾ അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News