Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ബഷീർ സ്മാരക സ്കൂളിൽ നവീകരിച്ച ലൈബ്രറിയും സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്ററും ആരംഭിച്ചു.

25 Jun 2025 18:40 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവൺമെൻ്റ് വിഎച്ച്എസ്എസിൽ നവീകരിച്ച സന്തോഷ് മാഷ് മെമ്മോറിയൽ ലൈബ്രറിയും സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ ഉദ്ഘാടനവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സി.കെ.ആശ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് പി.പി കലേശൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്.ശരത്, പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിവിൻസൻ്റ് ,എസ് എസ് കെ കോട്ടയം ഡിപിസി കെ. ജെ.പ്രസാദ്,, എസ് എസ് കെ കോട്ടയം ഡിപിഒ ബിനു എബ്രഹാം, വൈക്കം എഇഒ കെ.സി.ദീപ, എസ് എസ് കെ വൈക്കം ബിപിസി സുജവാസുദേവൻ, സ്കൂൾ പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ജി.ശ്രീരഞ്ജിത്ത്, സീനിയർ അസിസ്റ്റൻ്റുമാരായ എം.റ്റി.ഗോപകുമാർ, ടി. രാജേഷ്, ലൈബ്രറി ഇൻചാർജ് നി.ആർ ധരിത്രിദേവി,എസ്ഡിസി കോ ഓർഡിനേറ്റർ ലിബിൻമാത്യു തുടങ്ങിയവർ പ്രസംഗിച്ചു. സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ തുടങ്ങിയതോടെ ഇലക്ട്രിക് വെഹിക്കിൾ സർവീസ്, അനിമേറ്റർ മീഡിയ ആൻഡ് എൻ്റർടെയ്മെൻ്റ് എന്നീ കോഴ്സുകളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.

Follow us on :

More in Related News