Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുഹൃത്തുക്കൾ തമ്മിൽ തർക്കം, ഒരാൾക്കു കുത്തേറ്റു.

17 Apr 2024 10:47 IST

Anvar Kaitharam

Share News :


പറവൂർ: ഒന്നിച്ചു കഴിഞ്ഞ സുഹൃത്തുക്കൾ തമ്മിൽ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. 

കുത്തേറ്റ എടവനക്കാട് അമ്മഞ്ചേരി തിലകനെ (73) താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ നന്തികുളങ്ങര മങ്കുഴി ബിജുവിനെ (50) പൊലീസ് അറസ്‌റ്റ് ചെയ്‌തു. പറവൂർ സ്വകാര്യ ബസ് സ്‌റ്റാൻഡിന് പിന്നിൽ തിലകൻ വാടകയ്ക്കെടുത്ത വീട്ടിലാണു സംഭവം നടന്നത്. വീട്ടുകാരുമായി അകന്ന തിലകനും ബിജുവും 2 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് തിലകൻ്റെ ഒരു സുഹൃത്തിനെ ബിജു മർദിച്ചതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബിജുവിനോടു വീട്ടിൽ നിന്നു മാറണമെന്നു തിലകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നു ബിജു മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു തിലകൻ്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.


Follow us on :

More in Related News