Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 23:03 IST
Share News :
ആലുവ : ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് വേണ്ടി വയോജന ഉപകരണ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി. വീൽചെയർ, വാക്കർ, ഹിയറിങ്ങ് എയ്ഡ് എന്നീ ഉപകരണങ്ങൾ ആവശ്യം ഉള്ള 60 വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് വേണ്ടിയാണ് ക്യാമ്പ് നടത്തിയത്. ഓർത്തോ, ഇഎൻറ്റി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്.
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് കെ.കരുണാകരൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയോജന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക്, പി.എസ് യൂസഫ്, രമണൻ ചേലാക്കുന്ന്, ലൈല അബ്ദുൾ ഖാദർ, ഐസിഡിഎസ് സൂപ്പർവൈസർ നസീമ കെ.ഇ, പ്ലാൻ ക്ലർക്ക് രൂപ ജോർജ്,
ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ക്യാമ്പിൽ വന്നവരെ പരിശോധിച്ച് ഡോക്ടർമാരുടെ നിർദ്ദേശം പ്രകാരം ആവശ്യം ഉള്ളവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് അറിയിച്ചു.
Follow us on :
More in Related News
Please select your location.