Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വാക്ക് തർക്കത്തെ തുടർന്ന് തട്ടുകടയിൽ വച്ച് കോട്ടയം സ്വദേശിയായ കാർ ഡ്രൈവറെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ 4 യുവാക്കൾ അറസ്റ്റിൽ..

11 Aug 2024 22:14 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വാക്ക് തർക്കത്തെ തുടർന്ന് തട്ടുകടയിൽ വച്ച് കോട്ടയം സ്വദേശിയായ കാർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ തലയോലപ്പറമ്പ് സ്വദേശികളായ നാല് പേർ പോലീസ് പിടിയിൽ.ശനിയാഴ്ച രാത്രി 10 മണിയോടെ പള്ളിക്കവലയിലാണ് സംഭവം. കോട്ടയം കാരാപ്പുഴ സ്വദേശിയായ കാർ ഡ്രൈവർ വിഷ്ണു (30) നാണ് ആക്രമണത്തിൽ പരിക്കേറ്റത്. അയൽവാസിയായ ഡോക്ടറെ നെടുമ്പാശ്ശേരി എയർപോർട്ടിൽ കൊണ്ട് വിട്ട ശേഷം തിരികെ വരുന്നതിനിടെയാണ് സംഭവം. പള്ളിക്കവല ജംഗ്ഷന് സമീപം കാർ നിർത്തിയ ശേഷം വിഷ്ണു ഭക്ഷണം കഴിക്കുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുന്ന രീതിയിൽ വന്നത് വിഷ്ണു ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് അവിടെ നിന്നും പോയ ബൈക്ക് യാത്രികൻ സുഹൃത്തുക്കളെ കൂട്ടി എത്തി ഭക്ഷണം കഴിച്ച് തട്ടുകടയിൽ നിന്നും പോകുകയായിരുന്ന വിഷ്ണുവിനെ ഹെൽമെറ്റ്, വടി എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.പരാതിയെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് ഉമ്മാകുന്ന് സ്വദേശി അഭിനവ് (22), ഇയാളുടെ സുഹൃത്തുക്കളും തലയോലപ്പറമ്പ് സ്വദേശികളുമായ ജോജി (27), അമ്പാടി (19), ബിനീഷ് (40) എന്നിവരെ തലയോലപ്പറമ്പ് പോലീസ് പിടികൂടുകയായിരുന്നു. പ്രതികളെ ഞായറാഴ്ച വൈകിട്ട് കോടതിൽ ഹാജരാക്കി.

Follow us on :

More in Related News