Thu May 15, 2025 10:26 PM 1ST
Location
Sign In
31 Mar 2024 17:45 IST
Share News :
കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
പറവൂർ: കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെ (28) യാണ് വടക്കേക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ശനിയാഴ്ച രാവിലെ10ന് കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്ക്, ഷാജഹാൻ്റെ വീടിനു മുന്നിലെ റോഡിലൂടെ നടന്നുപോയ സുഭദ്ര (80) യെ ഇയാൾ ആക്രമിക്കുകയായിരുന്നു. ഷാജഹാൻ സുഭദ്രയുടെ പിന്നിലൂടെ ചെന്നു കണ്ണിലേക്കു മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി. സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചതു മുക്കുപണ്ടമായിരുന്നു. കവർച്ചയ്ക്കിടെ പരുക്കേറ്റ സുഭദ്ര ഷാജഹാൻ്റെ വീടിൻ്റെ വരാന്തയിൽ ഇരുത്തി നാട്ടുകാരും പൊലീസും മാലക്കള്ളനെ തിരക്കിയിറങ്ങി. ഷാജഹാനും ഇവരോടൊപ്പം അന്വേഷണത്തിൽ പങ്കെടുത്തു. ഷർട്ട് ധരിക്കാത്ത, ചാര നിറമുള്ള മുണ്ടു മാത്രമുടുത്ത വെളുത്തയാളാണ് മാല പൊട്ടിച്ചതെന്നു സുഭദ്ര മൊഴി നൽകി.
മാല പൊട്ടിക്കൽ നടന്ന റോഡിലേക്ക് പുറത്തു നിന്നാരും വന്നിട്ടില്ലെന്നും സംഭവസ്‌ഥലത്ത് ഉള്ളയാൾ തന്നെയാണ് പ്രതിയെന്നും പൊലീസ് ഉറപ്പിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ പിടിയിലായത്. സുഭദ്രയുടെ മാല ഷാജഹാൻ്റെ വീടിന് പിന്നിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കര ഇൻസ്പെക്‌ടർ കെ ആർ ബിജു, എസ്‌ഐ വി എം റസാഖ്, എഎസ്ഐ ടി കെ സുധി എന്നിവർ ചേർന്നു പിടികൂടിയ ഷാജഹാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Follow us on :
Tags:
More in Related News
Please select your location.