Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൻ്റെ 30-ാം മത് വാർഷിക ആഘോഷം

21 Dec 2024 17:25 IST

WILSON MECHERY

Share News :


ചാലക്കുടി: വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൻ്റെ 30-ാം മത് വാർഷികാഘോഷവും കിഡ്സ് ഫെസ്റ്റും സമുചിതമായി ആഘോഷിച്ചു. രാവിലെ ആരംഭിച്ച കിഡ്സ് ഫെസ്റ്റ് - കിളികൊഞ്ചൽ - 2024 പ്ലേബാക്ക് സിങ്ങറും, ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിമും ആയ മാസ്റ്റർ മിലനും വൈകിട്ട് നടന്ന വാർഷിക ആഘോഷം 'സുദർശനം 2024' പ്രശസ്ത സിനിമാ നിർമ്മാതാവ് ശശി അയ്യഞ്ചിറയും ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു സ്കൂളിലെ റോഡ് സുരക്ഷാ പ്രോജക്ട് ഉദ്ഘാടനവും പ്രശസ്ത സിനിമാ ആർട്ടിസ്റ്റ് കലാഭവൻ നാരായണൻ കുട്ടി , വാർഷികാഘോഷ കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ലില്ലി ജോസ്, ജഗദ്ഗുരു ട്രസ്റ്റ് ട്രഷററും ഭാരതീയ വിദ്യാനികേതൻ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറുമായ ടി.എൻ. രാമൻ, സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ്, സ്കൂൾ മാനേജർ യു. പ്രഭാകരൻ , ക്ഷേമ സമിതി പ്രസിഡൻ്റ് എ.കെ.ഗംഗാധരൻ, മാതൃസമിതി പ്രസിഡൻ്റ് ശ്രുതി ഷൈനൊ, കെ.ജി.വിഭാഗം മാതൃസമിതി പ്രസിഡൻ്റ് സിൻജുവിനോദ് , സ്കൂൾ ഹെഡ് ബോയ് മാധവ് . പി. എസ്, സ്കൂൾ ഹെഡ് ഗേൾ ശ്രീഭദ്ര. എസ്. ആർട്സ് ക്യാപ്റ്റൻ നിരജ്ജന മധു എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ യു. പ്രഭാകരൻ സ്വാഗതവും സ്കൂൾ ഹെഡ്ഗേൾ ശ്രീഭദ്ര .എസ് . നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News