Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 20:09 IST
Share News :
കടുത്തുരുത്തി: കേരളീയ നവോത്ഥാന മുന്നേറ്റത്തിൽ സമാനതകളില്ലാത്ത സംഭാവന നൽകിയ സമുദായമാണ് എൻ എസ് എസ് എന്നും മന്നത്ത് പത്മനാഭനെ മാറ്റി നിർത്തി യാൽ നവോത്ഥാന മണ്ഡലം അന്ധകാര ജഡിലമാകുമെന്നും വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. നവോത്ഥാന മുന്നേറ്റത്തിൻ്റെ ചരിത്രത്തിൽ നിന്നും മന്നത്ത് പത്മനാഭനെയും എൻ എസ് എസിനെയും ബോധപൂർവ്വം പാർശ്വവത്ക്കരിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ സാമൂഹിക രംഗത്തുണ്ടായിരിക്കുന്ന അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നടപ്പിലാക്കി വരുന്ന മന്നം നവോത്ഥാന സൂര്യൻ പദ്ധതിയുടെ ഭാഗമായി 306-ാം നമ്പർ വെള്ളാശ്ശേരി എൻ എസ് എസ് കരയോഗം പുതുതായി പണി കഴിപ്പിച്ച ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡൻ്റ് വി എൻ ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. യുണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ നായർ, കമ്മിറ്റി അംഗങ്ങളായ നാരായണൻ നായർ, എൻ മധു , കരയോഗം സെക്രട്ടറി വിശ്വനാഥൻ നായർ, വനിതാ സമാജം പ്രസിഡണ്ട് ഗിരിജ ദിനേശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പോപ്പി ടൈൽ വർക്ക് സ് ഉടമയെ യോഗത്തിൽ ആദരിച്ചു.
കരയോഗങ്ങളും, വനിതാ സമാജം, ബാലസമാജം അംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു.....
Follow us on :
Tags:
More in Related News
Please select your location.