Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2024 പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് 10 കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു

28 Jul 2024 20:30 IST

MUKUNDAN

Share News :

തൃശ്ശൂർ:2024 പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് 10 കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു.എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ(E.A.T.)കൂട്ടായ്മയും,ഗ്രാമീണ വായനശാല എളവള്ളിയും സംയുക്തമായി സംഘടിപ്പിച്ച മിനി മാരത്തോൺ വായനശാല പ്രസിഡന്റ് കെ.ആർ.പ്രേമൻ,റിട്ടയർഡ് എസ്ഐ ഇ.എസ്.സോമൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇ.ബി.ലുധീഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.എളവള്ളി വയനശാലയ്ക്ക് സമീപത്ത് നിന്നും ആരംഭിച്ച 10 കിലോമീറ്റർ കൂട്ടയോട്ടം എളവള്ളിയുടെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുവന്ന് വായനശാലയിൽ തന്നെ സമാപിച്ചു.തൃശൂർ ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി EAT കൂട്ടായ്മയിലെ അറുപതോളം അംഗങ്ങൾക്കൊപ്പം യൂണിഫോം തസ്തികകളുടെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വായനശാല കായിക പരിശീലന അക്കാദമിയിലെ ഉദ്യോഗാർത്ഥികളും,ബാലവേദി അംഗങ്ങളും റണ്ണിൽ പങ്കെടുത്തു.ലോക കായികമേളയിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ആശംസകൾ നേരുന്നതിനൊപ്പം നിത്യജീവിതത്തിൽ കായിക പരിശീലത്തിനും വ്യായാമത്തിനും സമയം കണ്ടെത്തേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ഘടകൻ സംസാരിച്ചു.വ്യായാമത്തിൻ്റെ പ്രാധാന്യം പ്രചരിപ്പിക്കുവാൻ EAT കൂട്ടായ്മ മാസം തോറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന EAT ഗ്രൂപ്പ് റണ്ണിൻ്റെ ഭാഗമായാണ് ഒളിംപിക്സ് സോളിഡാരിറ്റി റൺ നടത്തിയത്.ഗ്രാമീണ വായനശാലയെ പ്രതിനിധീകരിച്ച് സെക്രട്ടറി പി.യു.രഞ്ജിത്ത്,EAT കൂട്ടായ്മയെ പ്രതിനിധീകരിച്ച് റോണി പുലിക്കോടൻ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News