Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 18:42 IST
Share News :
പത്തനംതിട്ട:
അന്താരാഷ്ട്ര വനിതാദിനത്തിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ മികച്ച വനിതക്കുള്ള ആദരവ് പർവ്വതാരോഹകയായ സോനു സോമന് പത്തനംതിട്ട മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ സമ്മാനിച്ചു.
ജില്ലയിൽ നിന്നും ആദ്യമായി എവറസ്റ്റ് ബേസ് ക്യാമ്പ്, ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ എന്നിവിടങ്ങളിൽ പോയ വനിത എന്ന നിലയിൽ ശ്രദ്ധ്യയയ സോനു ഇപ്പോൾ അദ്രിപ്രയാൺ എന്ന പേരിൽ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കയറുന്ന തിരക്കിലാണ്.
2018 ൽ വാഹനാപകടത്തിനേ തുടർന്ന് കണ്ണിന്റെ കാഴ്ച്ച 70 ശതമാനത്തോളം നഷ്ടമായതിനെ തുടർന്നാണ് സോനു യാത്രകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. പിന്നീട് ചികിത്സയിലൂടെ കാഴ്ച്ച തിരിച്ചു ലഭിച്ചു.
ആഫ്രിക്കൻ ഭൂഖണ്ടത്തിലെ ഉയരം കൂടിയ കിളിമഞ്ചാരോ കയറിയത് മൂന്ന് മാസത്തെ പരിശീലനത്തിലൂടെയാണ്. 5895 മീറ്ററുള്ള കിളിമഞ്ചാരോയുടെ മുകളിലെത്താൻ അഞ്ചര ദിവസവും തിരികെ ഇറങ്ങാൻ ഒന്നര ദിവസവുമെടുത്തു. ആകെ 72 കിലോമീറ്ററാണ് നടന്നു തീർന്നത്. താപനില മൈനസ് 20 ഡിഗ്രി ആയിരുന്നു. ഏറ്റവും ദുർഘടം പിടിച്ച വഴിയൂലൂടെ ആയിരുന്നു തന്റെ യാത്രയെന്നും സോനു പറഞ്ഞു. ശിശുക്ഷേമ സമിതി ജില്ലാ ഓഫീസർ നിതാദാസ്, കവിയും പുസ്തക രചയിതാവുമായ വിനോദ് ഇളകുളം, പത്തനംതിട്ട ഡി വൈ എസ് പി നന്ദകുമാർ എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.