Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 12:59 IST
Share News :
മുംബൈ: ബാബറി മസ്ജിദ് തകർക്കാൻ പാടില്ലായിരുന്നു എന്ന പരാമർശം നടത്തിയത് രാജ്യദ്രോഹമല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് രണ്ട് എസ്ഡിപിഐ നേതാക്കളെ ഒരു വർഷത്തേക്ക് നാടുകടത്തിയ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
ഫിറോസ് അബ്ദുൽ വഹാബ് ഖാൻ, മുഹമ്മദ് റഫീഖ് ഗുലാം റസൂൽ അൻസാരി എന്നിവർക്കെതിരെയാണ് 2025-ൽ നാടുകടത്തൽ നടപടി സ്വീകരിച്ചിരുന്നത്. വഖഫ് ബിൽ, സിമന്റ് ഗോഡൗണുകൾ മൂലമുള്ള വായുമലിനീകരണം, ബാബറി മസ്ജിദ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധത്തിൽ സമാധാനപരമായി മുദ്രാവാക്യം വിളിച്ചതല്ലാതെ പൊതുമുതൽ നശിപ്പിക്കുകയോ ആരെയെങ്കിലും ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് മതപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണോയെന്നും കോടതി ചോദിച്ചു.
ഹർജിക്കാർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സർക്കാർ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല.
ഇതിന് സമാനമായ മറ്റൊരു കേസിലും എസ്ഡിപിഐ നേതാക്കൾക്കെതിരായ നാടുകടത്തൽ ഉത്തരവ് ബോംബെ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അന്ന്, "പൗരന്മാർ ഭരണകൂടത്തിന്റെ അടിമകളല്ല" എന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.