Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശുപത്രിയിൽ നിന്ന് സ്വർണ തിളക്കത്തിലേക്ക് ഓടി കയറി ദേവനന്ദ

24 Oct 2025 08:05 IST

NewsDelivery

Share News :

സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന അത്‌ലറ്റിക്സിൽ 100 മീറ്റർ ഓട്ടം വിഭാഗത്തിൽ താരമായിരിക്കുകയാണ് ദേവനന്ദ വി ബിജു. കോഴിക്കോട് സെൻ്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ദേവനന്ദ. ഒരു മാസത്തിന് മുൻപേയാണ് ദേവനന്ദയ്ക്ക് അപ്പെന്റിസൈറ്റിസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. സർജറി വേണമെന്ന് ഡോക്ടർ ഉറപ്പിച്ച് പറഞ്ഞിട്ടും കായിക മേളയ്ക്ക് മുൻഗണന നൽകുകയായിരുന്നു ദേവനന്ദ. ദാ ഇപ്പോൾ തന്റെ ദൃഢനിശ്ചയത്തെ സ്വർണം ആക്കി മാറ്റാനും ഈ കായിക താരത്തിനായി.


രോഗം സ്ഥിരീകരിച്ച സമയത്ത് പരിശീലനം നല്ല രീതിയിൽ പൂർത്തീകരിക്കാൻ ദേവനന്ദയ്ക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. രാവിലത്തെ ഹീറ്റ്സ് കഴിഞ്ഞ് ആശുപത്രിയിൽ പോയിട്ടാണ് ദേവനന്ദന ഫൈനലിന് എത്തുന്നത്. തന്റെ ട്രാക്കിനോടുള്ള പ്രേമം കാരണം ഈ മത്സരം കഴിഞ്ഞ് മതി സർജറിയെന്ന ദേവനന്ദയുടെ വാശിയിലാണ് ഈ മത്സരത്തിന് എത്തുന്നത്.

ദേവനന്ദയുടെ അച്ഛൻ ബിജു ബാർബറാണ്. അമ്മ വിജിത ഹോം മേക്കറാണ്. തന്റെ വിജയത്തിന് പിന്നിൽ തന്റെ അച്ഛമ്മയും കോച്ച് അനന്ദുവുമാണെന്ന് ദേവാനന്ദന പറഞ്ഞു. പേരാമ്പ്ര സ്വദേശിയാണ് ഈ മിടുക്കി. കോച്ച് അനന്ദു പോലും ആരോഗ്യത്തിന് മുൻഗണന കൊടുക്കനാണമെന്ന് പറഞ്ഞിട്ടും വിട്ടുകൊടുക്കാൻ ദേവനന്ദ തയ്യാറായില്ലായിരുന്നു. 200 മീറ്റർ മത്സരം ഇനിയുണ്ടെങ്കിലും വേദന കാരണം അതിന് പങ്കെടുക്കാൻ കഴിയുമോയെന്ന് സംശയമുണ്ടെന്ന് ദേവാനന്ദന കൂട്ടിച്ചേർത്തു

Follow us on :

More in Related News