Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി പി ഉണ്ണീൻ കുട്ടി മൗലവി കെ എൻ എം ജനറൽ സെക്രട്ടറി

02 Feb 2025 11:36 IST

enlight media

Share News :

കോഴിക്കോട് : എം മുഹമ്മദ് മദനി നിര്യാതനായതിനെ തുടർന്ന് ഒഴിവ് വന്ന കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പി പി ഉണ്ണീൻ കുട്ടി മൗലവിയെ(പാലക്കാട്) തെരെഞ്ഞെടുത്തു. പി പി ഉണ്ണീൻ കുട്ടി മൗലവി

മുമ്പും ജനറൽ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മുജാഹിദ് പ്രസ്ഥാനത്തിന് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന ഉണ്ണീൻ കുട്ടി മൗലവി നിലവിൽ കെ എൻ എം വൈസ് പ്രസിഡന്റ് ആണ്. വിദ്യാർത്ഥി വിഭാഗമായ എം എസ് എം ,യുവജന കൂട്ടായ്മയായ ഐ എസ് എം എന്നിവയിലൂടെ മുൻ കാല മുജാഹിദ് നേതാക്കളോടൊപ്പം പ്രവർത്തിച്ച ഉണ്ണീൻ കുട്ടി മൗലവി പാലക്കാട്

കരുണ മെഡിക്കൽ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച എം മുഹമ്മദ് മദനിയുടെ മയ്യിത്ത് നമസ്കാര സ്ഥലത്ത് വെച്ച് തന്നെ

പുതിയ ജനറൽ സെക്രട്ടറി ആയി പി പി ഉണ്ണീൻ കുട്ടി മൗലവിയെ കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി പ്രഖ്യാപിച്ചു.

Follow us on :

More in Related News