Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോവിയറ്റ് യൂണിയൻ്റെ ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം

26 Jan 2025 10:03 IST

enlight media

Share News :

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മീന ടി പിള്ള നയിച്ച "വൺസ് അപ്പൺ എ ടൈം ഇൻ യു‌എസ്‌എസ്‌ആർ" എന്ന സെഷനിൽ പ്രശസ്ത എഴുത്തുകാരായ ജെന്നി എർപൻബെക്, ജോർജി ഗോസ്പൊഡിനോവ്, മാക്സ് ചോലെക് എന്നിവർ പങ്കെടുത്തു. സോവിയറ്റ് യൂണിയനെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഇന്നും നിലനിൽക്കുന്ന പ്രാധാന്യവും, കഥകളും, ഓർമ്മകളിലെ സങ്കീർണ്ണതകളും ചർച്ചയിൽ വിഷയങ്ങളായി.


എല്ലാ ചരിത്രകഥകളും സത്യമാവുകയില്ലെന്നും തലമുറകളായി കൈമാറിവരുന്ന ചരിത്രമെല്ലാം യാഥാർഥ്യമാവുകയില്ലെന്നും മാക്സ് ചോലെക് പറഞ്ഞു. ജോർജി തന്റെ പുസ്തകങ്ങളിലൂടെ അടിച്ചമർത്തപ്പെട്ട ചരിത്രത്തിന്റെ ഏടുകൾക്ക് ശബ്ദം നൽകുകയാണ്. സോവിയറ്റ് യൂണിയൻ കാലഘട്ടം നേരിട്ടനുഭവിച്ച തന്റെ കുടുംബത്തിന്റെ അനുഭവങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജോർജി പറഞ്ഞു. ജെന്നി എർപൻബെക്, തന്റെ കുടുംബത്തിന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് സോവിയറ്റ് രാഷ്ട്രീയ പശ്ചാത്തലത്തിലെ കുടിയേറ്റക്കാരുടെ ചരിത്രം വിശദീകരിച്ചു. സത്യം ഒരൊറ്റ സംഭവമല്ലെന്നും നീണ്ട ഒരുപാട് പ്രക്രിയകൾ ഉൾക്കൊണ്ടതാകുമെന്നും ജെന്നി കൂട്ടിച്ചേർത്തു.


ഓർമ്മകളുടെ അടിസ്ഥാനത്തിൽ ചരിത്രം എത്രത്തോളം രൂപപ്പെടുന്നു എന്നതിനെ ചർച്ച അഭിസംബോധന ചെയ്തു. മീന ടി പിള്ള, സോവിയറ്റ് ചരിത്രം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ഇപ്പോഴും വലിയ പ്രസക്തിയുള്ളതാണ് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സെഷൻ അവസാനിപ്പിച്ചു.

Follow us on :

More in Related News