Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 14:15 IST
Share News :
കോഴിക്കോട് : കുട്ടികൾക്ക് കഥകളുടെ മാന്ത്രികലോകം തുറന്ന് പ്രശസ്ത അഭിനേതാക്കളായ നസീറുദ്ധീൻ ഷായും രത്‌ന പഥക് ഷായും രസകരമായ തുടക്കം നൽകി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കാണികൾക്കായി ഇരുവരും ചേർന്ന് കഥപറച്ചിലും കവിതാപാരായണവും നടത്തി.
ജെയിംസ് തർബറിന്റെ കഥകളും വിക്രം സേതിന്റെ കവിതകളും കുട്ടികൾക്ക് മനോഹരമായ അവതരണത്തിലൂടെ നൽകുന്നതോടൊപ്പം ഇരുവരും അവയിലെ ഗുണപാഠങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു. കഥകൾ ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു. "14-ാം വയസിലാണ് ആദ്യമായി ഞാൻ നാടകത്തിൽ അഭിനയിക്കുന്നത്. മറ്റെല്ലാ പഠനവിഷയങ്ങളിലും വളരെ പിന്നോട്ടായിരുന്ന ഞാൻ നാടകത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചത് എന്റെ ചുറ്റുമുള്ള മനുഷ്യരിൽ നിന്ന് ആദ്യമായി ശ്രദ്ധയും അംഗീകാരവും നേടിത്തന്നു. അത് എന്റെ ജീവിതത്തിലെ മറ്റ് മേഖലകളെയും ഗുണകരമാക്കി. അഭിനയം എന്നെ മുഴുവനായി മാറ്റിമറിച്ചു." അദ്ദേഹം പറഞ്ഞു.
ഒരു നല്ല കഥ അതിന്റെ ഭാഷയിലൊതുങ്ങുന്നതല്ല. അഭിനയവും ആവിഷ്കാരവും അതിന്റെ ആത്മാവാണെന്ന് രത്ന പഥക് ഷാ, ഭാഷകൾക്കതീതമായി പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന കഥപറച്ചിലിന്റെ ശക്തിയെപ്പറ്റി അവർ വിശദീകരിച്ചു.
'മികച്ച കഥപറച്ചിലിനുള്ള കഴിവ് എങ്ങനെ വികസിപ്പിക്കാം?' എന്ന കാണികളിൽ നിന്നുള്ള ഒരു കൊച്ചുമിടുക്കന്റെ ചോദ്യത്തിന് 'നല്ലൊരു കഥ പറയാൻ, നല്ലൊരു ആസ്വാധകനാവുക' എന്ന നസീറുദ്ധീൻ ഷായുടെ സന്ദേശത്തോടെ സെഷൻ അവസാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.