Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

13 May 2024 06:17 IST

Enlight Media

Share News :

കണ്ണൂർ :ആലക്കോട് വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ആലക്കോട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പ് കപ്പാലം മുക്കോലയിൽ താമസിക്കുന്ന ആളാണ് കേസിലെ പ്രതിയെന്ന് പോലീസ് പറഞ്ഞു. തങ്കച്ചൻ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Follow us on :

More in Related News